കാര്‍ഷികാധിഷ്ഠിത വ്യവസായ പാക്കേജ് അടിയന്തരമായി നടപ്പാക്കണം: സി.ഐ.ടി.യു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷികാധിഷ്ഠിത വ്യവസായ പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ലാസമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തോട്ടം വ്യവസായം സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, വയനാട് റയില്‍വേയും ചുരം ബദല്‍പാതയും അതിവേഗം നടപ്പിലാക്കുക, രാത്രി യാത്രനിരോധനം നീക്കാന്‍ നടപിടകള്‍ സ്വീകരിക്കുക, കബനി നദിയില്‍ നിന്നും അനുവദിച്ച 21 ടി.എം.സി ജലം ശാസ്ത്രീയമായ ശേഖരിച്ച് ഉപകാരപെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക തുടങ്ങിയവയാണ് പ്രമേയത്തിലെ മറ്റു ആവശ്യങ്ങള്‍.
സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ പ്രതിനിധി സമ്മേളനം നടന്നു. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. 263 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ജില്ലാ പ്രിസഡന്റ് പി.എ മുഹമ്മദ് അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം വി.വി ബേബിയും പി.വി സഹദേവന്‍ അനുശോചന പ്രമേയവും കെ.പി സഹദേവന്‍ സംഘടനാരേഖയും അവതരിപ്പിച്ചു. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി ടൗണില്‍ തൊഴിലാളി പ്രകടനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."