മൂപ്പൈനാട് ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ് പഞ്ചായത്ത്
വടുവന്‍ചാല്‍: ജില്ലയിലെ ആദ്യത്തെ തുറസായ സ്ഥലത്തെ മലവിസര്‍ജ്ജന മുക്ത പഞ്ചായത്തായി. ഇതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം നടന്ന സാമൂഹ്യ സാമ്പത്തിക സര്‍വ്വെയില്‍ കണ്ടെത്തിയ കക്കൂസില്ലാത്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഒ.ഡി.എഫ് പദ്ധതിയുടെ ഭാഗമായി ശൗച്യസംവിധാനം ഒരുക്കിയതിന് ശേഷമാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ് പഞ്ചായത്തായി പ്രഖ്യാപിച്ചത്.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രതീഷ് ഗുണഭോക്താകള്‍ക്ക് ചെക്ക് വിതരണം ചെയ്തു.
ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ അനില തോമസ്, കെ. മിനി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ യമുന, യശോധ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജഷീര്‍ പള്ളിവയല്‍, വിജയകുമാരി, പഞ്ചായത്ത് മെമ്പര്‍മാരായ പി.സി ഹരിദാസന്‍, കെ. വിജയന്‍, എ.കെ റഫീക്ക്, ജോളിസ് സ്‌കറിയ, പഞ്ചായത്ത് സെക്രട്ടറി സി.കെ മധുസൂദനന്‍ , ഡോക്ടര്‍ ഷാഹിദ്, യഹ്‌യായഖാന്‍ തലക്കല്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനൂപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."