HOME
DETAILS
MAL
മനുഷ്യന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം ലോകത്തുണ്ടെന്ന് ഗവര്‍ണര്‍
backup
April 25 2016 | 02:04 AM
കൊച്ചി: മനുഷ്യന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം തന്നെ ലോകത്തുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ലേ മെറീഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ 12 ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അത്യാഗ്രഹത്തിനുളളത് ഈ ലോകത്തില്ല. ഇത് മനസിലാക്കാന്‍ മനുഷ്യര്‍ തയാറാകണം. ഗവര്‍ണര്‍ പി.സദാശിവം കൂട്ടിചേര്‍ത്തു.
ചടങ്ങില്‍ നിര്‍ധനരായ 20 സ്ത്രീകള്‍ക്ക് ഷീ ഓട്ടോകളും ഭിന്നശേഷിക്കാരായ അഞ്ചു പേര്‍ക്ക് നാല്‍ചക്ര സ്‌ക്കൂട്ടറുകളും ഗവര്‍ണര്‍ വിതരണം ചെയ്തു. റോഡപകടങ്ങള്‍ തടയാന്‍ വേണ്ടി 20 കോണ്‍വെക്‌സ് ലെന്‍സ് സ്ഥാപിക്കുന്ന പദ്ധതിയും, സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതിനു വേണ്ടി വിവിധ സ്ഥലങ്ങളില്‍ 15 ഫ്രിഡ്ജുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ.വി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ്, എബ്രഹാം ജോണ്‍, എം.ശിവാനന്ദന്‍, എല്‍.ആര്‍.രാമചന്ദ്ര വാരിയര്‍,കെ.ജെ.സജീവ്, പി.പ്രതാപചന്ദ്രന്‍,സി.ജി.ശ്രീകുമാര്‍, റോയ് വര്‍ഗീസ്,കെ.ബി.ഷൈന്‍കുമാര്‍,റിയാസ് അഹമ്മദ്,ജയാനന്ദ് കിളിക്കാര്‍, എ.വി.വാമനകുമാര്‍, ആര്‍.ജി.ബാലസുബ്രഹ്മണ്യം,ക്യാപ്റ്റന്‍ ബിനു വര്‍ഗീസ്, ലൂയിസ് ഫ്രാന്‍സിസ്, പി.കെ.മോഹന്‍ കൈമള്‍, ഐ.ടി.ആന്റണി, ഡോ.സന്തോഷ് ജോണ്‍,ലിസ മുണ്ടക്കല്‍, അനുപം ഹരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."