HOME
DETAILS

ജില്ലാ സഹകരണ ബാങ്കിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: പി.വി ബാലചന്ദ്രന്‍

  
backup
September 27 2016 | 18:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

 


കല്‍പ്പറ്റ: ജില്ലാ സഹകരണ ബാങ്കിനെതിരായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവിരുദ്ധമാണെന്ന് പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. നിയമവിരുദ്ധമായി യാതൊരു നടപടികളും ജില്ലാ സഹകരണ ബാങ്കിലുണ്ടായിട്ടില്ല. സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളില്‍ വയനാടിനാണ് ഏറ്റവും കുറവ് എന്‍.പി.എ ഉള്ളത്. 20 ശാഖകളുണ്ടായിരുന്ന ബാങ്കിന് നിലവില്‍ 35 ശാഖകളുണ്ട്. നിക്ഷേപങ്ങള്‍ സ്വീകരിക്കുക, വായ്പാ കുടിശ്ശിക പരമാവധി പിരിച്ചെടുക്കുക, ഭരണപരമായ മറ്റിതര കാര്യങ്ങള്‍ എന്നിവയ്ക്കായി ബാങ്കിന്റെ വാഹനം ഉപയോഗിക്കുന്നത് എല്ലായിടത്തുമുള്ളതാണ്. ഏത് സ്ഥാപനത്തിലെ പരിശോധനകളിലും ഓഡിറ്റര്‍ ചില കണ്ടെത്തലുകള്‍ നടത്തുക പതിവാണ്. ബാങ്കിന്റെ കണ്‍കറന്റ് ഓഡിറ്റര്‍ യാതൊരു ന്യൂനതകളും പ്രസിഡന്റിനെയോ ഭരണസമിതിയെയോ യഥാസമയം അറിയിച്ചിട്ടില്ല. മാത്രവുമല്ല, യാതൊരുവിധ വിശദീകരണവും ആവശ്യപ്പെട്ടിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ ബാങ്കിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള വാര്‍ത്താപ്രചരണങ്ങള്‍ നടത്തുന്നത് ദുരുപദിഷ്ടമാണെന്നുമദ്ദേഹം പറഞ്ഞു.
ജില്ലാ ബാങ്ക് പ്രസിഡന്റിന്റെ പേരില്‍ വാഹനം ഉപയോഗിച്ചതായി പറയപ്പെടുന്ന സംഖ്യ ശരിയല്ല. ദീര്‍ഘകാലങ്ങളായി നല്‍കാതിരുന്ന പല ആനുകൂല്യങ്ങളും ഈ ഭരണസമിതിയുടെ കാലത്താണ് നല്‍കിയത്. ജില്ലാബാങ്കില്‍ പ്യൂണ്‍ മുതല്‍ മേല്‍പ്പോട്ടുള്ള നിയമനം നടത്തുന്നത് പി.എസ്.സി മുഖേനെയാണ്. പി.ടി.എസ് നിയമനം മാത്രമാണ് ബാങ്ക് ഭരണസമിതിക്ക് നടത്താന്‍ കഴിയുക. എന്നാല്‍ പുതിയ ശാഖകളിലേക്കുള്ള പി.ടി.എസ് നിയമനം പോലും ഈ ഭരണസമിതി നടത്തിയിട്ടില്ല.
ബാങ്കിന് ഇപ്പോള്‍ 35 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 25 ശാഖകളുടെ ജീവനക്കാരെ കൊണ്ട് 35 ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുക അസാധ്യമായത് കൊണ്ട് എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ചെലവുകള്‍ ഓഡിറ്റര്‍ തടഞ്ഞത് ദുരൂഹമാണ്.
സംസ്ഥാനത്ത് എന്‍.പി.എ വായ്പകള്‍ ഏറ്റവും കുറഞ്ഞ നിരക്കിലായതിന് നബാര്‍ഡില്‍ നിന്നുള്ള പുരസ്‌ക്കാരം കഴിഞ്ഞ വര്‍ഷം ജില്ലാസഹകരണ ബാങ്കിനാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പലിശ കുറഞ്ഞ നിക്ഷേപം സ്വരൂപിച്ചതിനും ജില്ലാബാങ്കിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ എന്‍.പി.എ വായ്പകള്‍ ഉള്ള കേരളത്തിലെ ഏക ജില്ലാബാങ്കാണ് വയനാട് ജില്ലാ ബാങ്ക്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ബാങ്കിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടവരും കഴിവതും ബാങ്കിനെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി കാണിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള നുണപ്രചരണങ്ങളുമായി രംഗത്തുള്ളത് എന്നും പ്രസിഡന്റ് പറഞ്ഞു. കണ്‍കറന്റ് ഓഡിറ്റര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കെ.വി പോക്കര്‍ഹാജി, കെ.ജെ ദേവസ്യ, ടി മോഹനന്‍, എന്‍.ആര്‍ സോമന്‍മാസ്റ്റര്‍, ജോസ് പാറപ്പുറം, നിര്‍മ്മല പെരേറ്റുകുന്നേല്‍, രജനി സന്തോഷ്, സി.കെ ഗോപാലകൃഷ്ണന്‍, പി ബാലന്‍, ഷിബു, സി.ബി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  14 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  14 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  14 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  14 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  14 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  14 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  14 days ago