HOME
DETAILS
MAL
വഖഫ് ബോര്‍ഡ് ഭിന്നശേഷിയുള്ള 212 പേര്‍ക്ക് ധനസഹായം നല്കുന്നു
backup
September 27 2016 | 18:09 PM
കൊച്ചി: കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് പരസഹായം കൂടാതെ നടക്കാന്‍ സാധിക്കാത്ത കിടപ്പുരോഗികളും ബുദ്ധിമാന്ദ്യം ബാധിച്ചവരും നിര്‍ധനരുമായ 212 വ്യക്തികള്‍ക്കു ധനസഹായം നല്കാന് തീരുമാനിച്ചു.
പ്രതിമാസം 1000 രൂപ വീതമാണ് നല്‍കുക. മദ്റസ, പള്ളി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിലവില്‍ പെന്ഷന് അനുവദിച്ചവരെ കൂടാതെ പുതുതായി 11 പേര്‍ക്കുകൂടി പ്രതിമാസ പെന്ഷന് അനുവദിക്കാനും തീരുമാനിച്ചു.
ബോര്‍ഡ് യോഗത്തില്‍ ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മെമ്പര്‍മാരായ എം.ഐ ഷാനവാസ് എം.പി, എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്, അഡ്വ. ഫാത്തിമ റോസ്ന, അഡീഷനല്‍ നിയമ സെക്രട്ടറി എ. സാജിദ, ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ ബി.എം ജമാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."