HOME
DETAILS
MAL
ബുലന്ദ് ശഹര് കേസ്: അസം ഖാന് നോട്ടിസയക്കാന്‍ സുപ്രിം കോടതി
backup
September 27 2016 | 19:09 PM
ന്യൂഡല്‍ഹി:ബുലന്ദ് ശഹര് കൂട്ട മാനഭംഗം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിക്ക് നോട്ടിസയക്കാന്‍ കോടതി ഉത്തരവ്.
ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന് നോട്ടിസയക്കാനാണ് സി.ബി.ഐയോട് ആവശ്യപ്പെട്ടത്. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടത്.
ഔദ്യോഗിക സ്ഥാനത്തിരുന്ന് ഇരകള്‍ക്ക് കേസന്വേഷണത്തില്‍ അവിശ്വാസമുണ്ടാകുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നോയിഡയില്‍ നിന്നും ഷാജഹാന്‍പൂരിലേക്ക് കാറില്‍ യാത്രചെയ്യുന്ന കുടുംബത്തെ തടഞ്ഞ് അമ്മയെയും മകളെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി അക്രമികള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കവര്‍ച്ച നടത്തുകയായിരുന്നു. പുരുഷന്മാരെ കെട്ടിയിട്ടായിരുന്നു ക്രൂരമായ പ്രവൃത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."