HOME
DETAILS

സര്‍ക്കാര്‍ അധ്യാപകരാകാന്‍ ഇനി കെ-ടെറ്റ് നിര്‍ബന്ധം

  
backup
September 27 2016 | 19:09 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b4%be

ചെറുവത്തൂര്‍: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ ടി.ടി.സി, ബി.എഡ് യോഗ്യതകള്‍ക്കൊപ്പം ഇനി കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റും(കെ- ടെറ്റ് ) നിര്‍ബന്ധം. എയ്ഡഡ്  വിദ്യാലയങ്ങള്‍ക്കു പിന്നാലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള  സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ ഉത്തരവില്‍ പറഞ്ഞ പലകാര്യങ്ങളിലും അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 2012 മുതലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഭവന്‍ മുഖേന കെ- ടെറ്റ് പരീക്ഷ ആരംഭിച്ചത്.
മൂന്നു തവണ പരീക്ഷകള്‍ നടന്നുവെങ്കിലും എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിന് മാത്രമാണ് ഇതുവരെ കെ -ടെറ്റ് യോഗ്യത നിഷ്‌കര്‍ഷിച്ചിരുന്നത്. 2011-12 അധ്യയനവര്‍ഷം മുതല്‍ സര്‍വിസില്‍ പ്രവേശിച്ച എയ്ഡഡ് അധ്യാപകര്‍ക്കു 2018 വരെ ടെറ്റ് യോഗ്യത നേടാന്‍ സമയം അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ ഒരേ യോഗ്യത മാനദണ്ഡമാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കുകൂടി ടെറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അതേസമയം സി-ടെറ്റ്, നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി എന്നീ യോഗ്യതകള്‍ നേടിയവരെ ടെറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ എം.എഡ് യോഗ്യത നേടിയവരെ കൂടി ടെറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും പുതിയ ഉത്തരവില്‍ ഇതു സംബന്ധിച്ച് പരാമര്‍ശമില്ലാത്തത് നിരവധി അധ്യാപകരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
തങ്ങള്‍ക്ക് ടെറ്റ് യോഗ്യത ആവശ്യമില്ലെന്ന ഉത്തരവുള്ളതിനാല്‍ എം.എഡ് യോഗ്യതയുള്ളവര്‍ ഇതുവരെ ടെറ്റ് പരീക്ഷ എഴുതിയിട്ടുമില്ല. ഇതേതുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് എം.എഡ് യോഗ്യതയുമായി എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍. നിലവില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് പി.എസ്.സിയും ടെറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍  അധ്യാപക നിയമനങ്ങള്‍ക്കു ടെറ്റ്  നിര്‍ബന്ധമാക്കി സ്‌പെഷല്‍ റൂള്‍ ഭേദഗതി ഉടന്‍ ഉണ്ടായേക്കും.
രണ്ടു വര്‍ഷം മുന്‍പ് എല്‍.പി, യു.പി തസ്തികകളിലെ നിയമനങ്ങള്‍ക്കായി പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇതില്‍ ഭൂരിഭാഗം അപേക്ഷകരും ടെറ്റ് നേടിയവരുമല്ല. സ്‌പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുമ്പോള്‍ ഇനി നടക്കാനിരിക്കുന്ന പരീക്ഷയെഴുതേണ്ടവര്‍ക്ക് ടെറ്റ് നിര്‍ബന്ധം ബാധകമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. തുടക്കത്തില്‍ സര്‍വിസിലുള്ള മുഴുവന്‍ അധ്യാപകരും ടെറ്റ് യോഗ്യത നേടണമെന്ന നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും അധ്യാപക സംഘടനകളുടെ  ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അതു നടപ്പിലായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  8 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  8 days ago