HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
September 27 2016 | 19:09 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-39

അപേക്ഷ ക്ഷണിച്ചു
2017 മാര്‍ച്ച്ഏപ്രില്‍മെയ് മാസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന പരീക്ഷകള്‍ക്കുള്ള അഡീഷനല്‍ ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്നതിന് എയ്ഡഡ്ഗവണ്‍മെന്റ് കോളജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.സി.എ പുനര്‍
മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.സി.എ പരീക്ഷയുടെ (ഡിസംബര്‍ 2015) പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.  

എന്‍.എല്‍.പി
പരിശീലന പരിപാടി
ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 22, 23 തിയതികളിലായി ന്യൂറോ ലിങ്കിസ്റ്റിക് പ്രോഗ്രാമിങ് (എന്‍.എല്‍.പി.) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോണ്‍: 9746904678.
പി.ജി ഏകജാലക
പ്രവേശനം;
രജിസ്‌ട്രേഷന്‍ 29 വരെ
അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടിക ജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ അലോട്‌മെന്റ് നടത്തും. ഇതിനായി 28, 29 തിയതികളില്‍ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം എസ്.സിഎസ്.ടി അപേക്ഷകര്‍ക്കും പങ്കെടുക്കാം.

ബി.ടെക്ബി.ആര്‍ക് ഡിഗ്രി പരീക്ഷകള്‍
ബി.ടെക്-മൂന്നാം സെമസ്റ്റര്‍ (പുതിയ സ്‌കീം-2014 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി, 2010, 2011, 2012, 2013 അഡ്മിഷന്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2013 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി, 2010, 2011, 2012 അഡ്മിഷന്‍ സപ്ലിമെന്ററി), ഏഴാം സെമസ്റ്റര്‍ (പുതിയ സ്‌കീം-2013 അഡ്മിഷന്‍ റഗുലര്‍, 2010, 2011, 2012 അഡ്മിഷന്‍ സപ്ലിമെന്ററി), എട്ടാം സെമസ്റ്റര്‍ (പുതിയ സ്‌കീം-2010, 2011, 2012 അഡ്മിഷന്‍ സപ്ലിമെന്ററി), മൂന്നും അഞ്ചും ഏഴും എട്ടും  സെമസ്റ്റര്‍ (പഴയ സ്‌കീം - 2009 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളും, മൂന്നും അഞ്ചും ഏഴും എട്ടും സെമസ്റ്റര്‍ ബി.ടെക് (2002 മുതല്‍ 2008 വരെ അഡ്മിഷന്‍-മേഴ്‌സി ചാന്‍സ്1997-2001 അഡ്മിഷന്‍ വിദ്യാര്‍ഥികളുടെ 2002 സ്‌കീം തത്തുല്യം) പരീക്ഷകളും,  ബി.ആര്‍ക് മൂന്നാം സെമസ്റ്റര്‍ (2015 അഡ്മിഷന്‍ റഗുലര്‍, 2014 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി, 2011, 2012, 2013 അഡ്മിഷന്‍ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റര്‍ (2014 അഡ്മിഷന്‍ റഗുലര്‍2013 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി2011, 2012 അഡ്മിഷന്‍ സപ്ലിമെന്ററി), ഒന്‍പതാം സെമസ്റ്റര്‍ (2012 അഡ്മിഷന്‍ റഗുലര്‍, 2011 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളും നവംബര്‍ 10ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഒക്‌ടോബര്‍ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും.

പരീക്ഷാ ഫലം
2016 ജൂണ്‍ കെ.എന്‍.രാജ് സ്റ്റഡി സെന്റര്‍ ഫോര്‍ പ്ലാനിങ് ആന്‍ഡ് സെന്റര്‍ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ റിലേഷന്‍സില്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ രീതിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

2016 ജൂണ്‍ മാസം നടത്തിയ ഒന്നാം വര്‍ഷ ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 13 വരെ സ്വീകരിക്കും.

2016 ജൂലൈ മാസം നടത്തിയ മൂന്നാം വര്‍ഷ ബി.ഫാം (റഗുലര്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 13 വരെ സ്വീകരിക്കും.

സ്‌പോട്ട് അഡ്മിഷന്‍
തൊടുപുഴ യൂനിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ 2016-17 അധ്യയന വര്‍ഷത്തിലേക്കുള്ള എം.ടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് സ്‌പോട്ട് അഡ്മിഷന്‍ ഒക്‌ടോബര്‍ മൂന്നിന് കോളജില്‍ വച്ച് നടത്തും. ബന്ധപ്പെട്ട ബി.ടെക് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കാണ് യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി.എസ്.ടി വിഭാഗത്തിന് യോഗ്യതയില്‍ ഇളവും ഫീസാനുകൂല്യവും ലഭിക്കും. ഫോണ്‍ 04862-2562229447740696.

മാഗസിന്‍
എഡിറ്റേഴ്‌സ് ക്യാംപ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസസും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ്ങും സംയുക്തമായി ആലുവ യു.സി കോളജില്‍ വച്ച് ഒക്‌ടോബര്‍ 21, 22, 23 തിയതികളില്‍ മാഗസിന്‍ എഡിറ്റേഴ്‌സ് ക്യാംപ് സംഘടിപ്പിക്കുന്നു. എന്‍ട്രിഫോം സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും. കോളജ് പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ എന്‍ട്രി ഫോമുകള്‍ ഉടന്‍തന്നെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ്‌സ് സര്‍വിസസ്, എം.ജി സര്‍വകലാശാല, കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കണം. ആദ്യം അപേക്ഷിക്കുന്ന നാല്‍പത് പേര്‍ക്കാണ് ക്യാംപില്‍ അംഗത്വം ലഭിക്കുക. കഴിഞ്ഞ വര്‍ഷം നടത്തിയ ബെസ്റ്റ് കോളജ് മാഗസിന്‍ മത്സരത്തിന്റെ അവാര്‍ഡുകള്‍ ക്യാംപ് ഉദ്ഘാടന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വിതരണം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago