കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍
പി.ജി പ്രവേശനം:
മൂന്നാം അലോട്ട്‌മെന്റ്
2016-2017 അധ്യയന വര്‍ഷത്തെ പി. ജി. പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് വേേു:മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ ആപ്ലിക്കേഷന്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കേണ്ടതാണ്. .
ടൈംടേബിള്‍
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം), ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി (പഞ്ചവത്സരം) (കോമണ്‍ അഡീഷനല്‍ മേഴ്‌സി ചാന്‍സ് - 2011-12-ന് മുന്‍പുള്ള അഡ്മിഷനുകള്‍) പരീക്ഷ ഒക്‌ടോബര്‍ 17-ന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്‌ടോബര്‍ 24-ന് തുടങ്ങുന്ന ഒന്നാം വര്‍ഷ ബി.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ (ആന്വല്‍ സ്‌കീം - സപ്ലിമെന്ററി (പുതിയ സ്‌കീം ആന്‍ഡ് പഴയ സ്‌കീം) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
എം.എസ്‌സി
ഡെമോഗ്രഫി വൈവ
കാര്യവട്ടം ഡെമോഗ്രഫി പഠനവകുപ്പ് നാലാം സെമസ്റ്റര്‍ എം.എസ്‌സി ഡെമോഗ്രഫി വൈവ 29ന് രാവിലെ 10നു പഠനവകുപ്പില്‍ നടത്തും.
അപേക്ഷ ക്ഷണിച്ചു
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ (ഈവനിങ് ബാച്ച്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടുപ്രീഡിഗ്രി ജയം. ഫീ 6000- രൂപ. ക്ലാസുകള്‍ വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ ആറ്. ഫോണ്‍. 0471-2302523.
സീറ്റൊഴിവ്
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡോളസന്റ് ആന്‍ഡ് പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ഫീസ് 7500- രൂപ. ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ ആറ്. ഫോണ്‍. 0471-2302523.
ബി.ടെക് മേഴ്‌സി
ചാന്‍സ്
മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം, 2005 വരെയുള്ള അഡ്മിഷന്‍) വിദ്യാര്‍ഥികള്‍ക്ക് മേഴ്‌സി ചാന്‍സ് പരീക്ഷയെഴുതാന്‍ സര്‍വകലാശാലയില്‍ നേരിട്ട് അപേക്ഷിക്കാം. പ്രസ്തുത പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ മൂന്ന് (50 രൂപ പിഴയോടെ ഒക്‌ടോബര്‍ അഞ്ച്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ ആറ്) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എല്‍.എല്‍.ബി. പരീക്ഷ
ഒക്‌ടോബര്‍ 27-ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.എബി.കോംബി.ബി.എ - എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി 27 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ഏഴ് (50 രൂപ പിഴയോടെ ഒക്‌ടോബര്‍ 13, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.ടെക് പരീക്ഷ
ഒക്‌ടോബര്‍നവംബറില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ ബി.ടെക് (ഇംപ്രൂവ്‌മെന്റ് ആന്‍ഡ് സപ്ലിമെന്ററി-പാര്‍ട്ട് ടൈം-റീസ്ട്രക്‌ച്ചേര്‍ഡ് (2013 സ്‌കീം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ നാല് (50 രൂപ പിഴയോടെ ഒക്‌ടോബര്‍ ഏഴ്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ 14) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.എഡ് പരീക്ഷ
നവംബര്‍ ഒന്‍പതിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് (2014 സ്‌കീം-നോണ്‍ സി.എസ്.എസ്-ഒരുവര്‍ഷ പ്രോഗ്രാം -സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ മൂന്നു (50 രൂപ പിഴയോടെ ഒക്‌ടോബര്‍ അഞ്ച്, 250 രൂപ പിഴയോടെ ഒക്‌ടോബര്‍ ഏഴ്) വരെ ഫീസ് അടയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."