അല്ലാര്‍ഡൈസ് വിവാദക്കുരുക്കില്‍
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ടീം കോച്ച് സാം അല്ലാര്‍ഡൈസ് വിവാദക്കുരുക്കില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ട്രാന്‍സ്ഫര്‍ നിയമത്തില്‍ ഫുട്ബോള്‍ അസോസിയേഷന് നിയമങ്ങളെ എങ്ങനെ മറികടക്കാമെന്ന് പ്രമുഖ ബിസിനസുകാരന് ഉപദേശം നല്‍കുകയും ഇതിന് പണം വാങ്ങികയും ചെയ്യുന്നത് ഇംഗ്ലീഷ് ദിനപത്രമായ ഡെയ്ലി ടെലഗ്രാഫ് സ്റ്റിങ് ഓപറേഷനിലൂടെ പുറത്തു കൊണ്ടു വന്നിട്ടുണ്ട്.
10 മാസമായി ഇംഗ്ലീഷ് ഫുട്ബോളിലെ കൈക്കൂലിയെയും അഴിമതിയെയും കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം ടെലഗ്രാഫ് പുറത്തുവിട്ടത്. ഫുട്ബോളിലെ മൂന്നാം കിടക്കാര്‍ക്ക് കളിക്കാരില്‍ സ്വാധീനം നിലനിര്‍ത്തുന്നത് അടിമത്വത്തിന് തുല്യമായി കണക്കാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് നിയമത്തിലൂടെ ഇത് നിരോധിച്ചിരുന്നു. ഇതിനെ അല്ലാര്‍ഡൈസ് വിഡീയോയില്‍ തള്ളി പറഞ്ഞിട്ടുണ്ട്. മുന്‍ കോച്ച് റോയ് ഹോഡ്സനെയും വെംബ്ലി സ്റ്റേഡിയം പുതുക്കി പണിതതിനെയും അല്ലാര്‍ഡൈസ് വിമര്‍ശിച്ചിട്ടുണ്ട്.
അതേസമയം വിവാദ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഫുട്ബോള്‍ അസോസിയേഷന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അല്ലാര്ഡൈസിന് പരിശീലക സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."