എടപ്പാള്‍ ടൗണ്‍ സംരക്ഷണമാര്ച്ച് നടത്തി
എടപ്പാള്‍: വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ എടപ്പാള്‍ ടൗണ്‍ സംരക്ഷണമാര്ച്ച് നടത്തി. അനധികൃത പാര്‍ക്കിങും അശാസ്ത്രീയമായ സിഗ്നല്‍ സംധിധാനവും തെരുവുകച്ചവടവും മൂലം എടപ്പാളിലെ വ്യാപാരരംഗം പ്രയാസമനുഭവിക്കുകയാണെന്നും അതിന് പരിഹാരം കാണുന്നതില്‍ ഇരുപഞ്ചായത്തുകളും പരാജയപെട്ടുമെന്നുമാരോപിച്ചാണ് മാര്‍ച്ച് നടത്തിയത്.
രാവിലെ പത്തിന് എടപ്പാള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ച് വട്ടംകുളം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി പി.എം പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ പ്രകാശ് അധ്യക്ഷനായി. ഷൗകത്ത് കൈപ്പള്ളി, ശബരി വേലപ്പന്, ഹസ്സന് ഫിറ്റിവെല്, ശങ്കരനാരായണന്, കെ.എ അസിസ്, സുമേഷ്, പാലസ് അബു, എന്‍.വി മാജിദ്, കൃഷ്ണരാജ് സംസാരിച്ചു. ഐശ്വര്യ സുലൈമാന്‍, അബ്ദുറഹ്മാന്, കാളംബര കുഞ്ഞിബാവ, ശംസുദ്ദീന്‍ നടുവട്ടം, കുഞ്ഞുട്ടി, കുഞ്ഞിപ്പ വട്ടംകുളം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."