മാവോയിസ്റ്റുകള്‍ക്കെതിരേ യു.എ.പി.എ അടക്കം പത്തോളം കേസുകള്‍
കരുളായി: കരുളായി റെയ്ഞ്ചിലെ മു@ക്കടവ് കോളനിയില്‍ തിങ്കളാഴ്ച രാത്രി പത്തോടെ എത്തിയ മാവോയ്സ്റ്റുകള്ക്കെതിരേ പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യു.എ.പി.എ അടക്കമുള്ള പത്തോളം കേസുകളാണു പൂക്കോട്ടുംപാടം പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
മാവോയിസ്റ്റ് നേതാവു സോമനെ മാത്രമാണു പൊലിസിനു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളു. ആയതിനാല്‍ തന്നെ സോമനെ ഒന്നാം പ്രതിയാക്കിയാണു കേസ് എടുത്തിട്ടുള്ളത്. കൂടാതെ ആറോളം പേരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടു@്. നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പ്രചാര പ്രവര്‍ത്തനം നടത്തുക, രാഷ്ട്ര വിരുദ്ധ നിര്‍ദേശങ്ങള്‍ പ്രചരിപ്പിക്കുക, അനധികൃത ആയുധം കൈയില്‍ സൂക്ഷിക്കുക തുടങ്ങിയ കേസുകളും പൊലിസിനു നേരെ വെടിയുതിര്ത്തുമടക്കമുള്ള കേസുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാസങ്ങളായി പൂക്കോട്ടുംപാടം പൊലിസ് സ്റ്റേഷനു കീഴിലെ പാട്ടക്കരിമ്പ്, മു@ക്കടവ്, എടക്കര സ്റ്റേഷന് പരിധിയിലെ ഉച്ചക്കുളം എന്നീ കോളനികളില്‍ മാസങ്ങളായി സോമന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം മാത്രമാണ് എത്തുന്നത്. ഇതിനിടെ നിലമ്പൂര്‍ വനമേഖലയില്‍ സംഘടനയുടെ 12ാം വാര്‍ഷികവും രക്തസാക്ഷി ദിനാചരണവും നടത്തുന്ന മാവോവാദികളുടെ ചിത്രം മാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."