മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണം
മലപ്പുറം: ഉള്‍നാടന്‍, കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണം, ഭൂമി വാങ്ങി വീട് നിര്‍മാണം, ഭവന അറ്റകുറ്റ പദ്ധതി, ടോയ്‌ലറ്റ് നിര്‍മാണം തുടങ്ങിയവക്ക് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു.
2015-16 വര്‍ഷത്തെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉളളവരും 2015-16 വര്‍ഷം ഭവനം നിര്‍മാണം, ഭവന അറ്റകുറ്റം പണികള്‍, സാനിറ്റേഷന്‍ തുടങ്ങിയവക്ക് അപേക്ഷിച്ചവര്‍, 2014 വര്‍ഷത്തെ ഹഡ്‌ക്കോ ഭൂരഹിതര്‍ക്കുള്ള ഭവന നിര്‍മാണത്തിനായി അപേക്ഷിച്ചവര്‍ എന്നിവര്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരം മത്സ്യഭവന്‍ ഓഫിസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ലിസ്റ്റ് നോക്കി അപേക്ഷകര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മത്സ്യഭവനുമായി ബന്ധപ്പെടുക.
അപേക്ഷ എല്ലാ മത്സ്യഭവനുകളില്‍ നിന്നും നാളെ മുതല്‍ ഒക്‌ടോബര്‍ ഏഴു വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മത്സ്യഭവനുകളില്‍ ഒക്‌ടോബര്‍ 13 വരെ സ്വീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."