അബുല്‍ കലാം ആസാദ് തദ്ദേശ പ്രചാരണം നവംബര്‍ 11ന്
മലപ്പുറം: സ്വാതന്ത്ര്യസമര നേതാവും ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ചിന്തകളും ദര്‍ശനങ്ങളും യുവജന വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനും മത സൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സന്ദേശ പ്രചാരണ പരിപാടി അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 11 ന് ഉദ്ഘാടനം ചെയ്യുവാന്‍ ആസാദ് സ്റ്റഡി സെന്റര്‍ തീരുമാനിച്ചു. ആസാദ് സന്ദേശ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും സെമിനാറുകള്‍, പഠനക്ലാസുകള്‍, ക്വിസ് മത്സരങ്ങള്‍, പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍, മൂല്യ നിര്‍ണയം, സര്‍ട്ടിഫിക്കറ്റ് വിതരണം, ചുവര്‍പത്രം-ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സന്ദേശ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളും യുവജനങ്ങളും ഒക്ടോബര്‍ 31 ന് മുമ്പായി 7034069083 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുക. മൗലാനാ അബുല്‍ കലാം ആസാദിന്റെ സ്മരണക്കായി രൂപീകരിക്കുന്ന റഫറന്‍സ് ലൈബ്രറി ഗ്രന്ഥസമാഹരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 11 നും ലൈബ്രറിയുടെ ഉദ്ഘാടനം ആസാദിന്റെ ചരമദിനമായ ഫെബ്രുവരി 22 നും നടത്തും. യോഗത്തില്‍ ആസാദ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എം.എ.ഐ റാവുത്തര്‍ അധ്യക്ഷനായി. ചെറിയാന്‍ തോട്ടുങ്കല്‍, ടി.ടി മൂസ, മങ്ങണ്ടത്തില്‍ മുഹമ്മദ്കുട്ടി, പി.അബ്ബാസ്, കെ.വി സീനത്ത്, പി.സത്യവതി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."