പഞ്ചായത്ത് ഭരണസമിതിയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തില്‍ പട്ടിണിമരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിഷയം പഞ്ചായത്ത് സമഗ്രമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വട്ടംകുളം പഞ്ചായത്ത് പ്രതിപക്ഷഅംഗങ്ങള്‍ കൊണ്ടണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപോയി.
ആശ്രയ പദ്ധതിയും പരിരക്ഷാപദ്ധതിയും നടപ്പിലാക്കിവരുന്ന വട്ടംകുളം പഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് അംഗം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇത്തരത്തിലുള്ള രോഗികളുടെ വീട് സന്ദര്‍ശിക്കുകയും അവര്‍ക്കു ആവശ്യമായ ആശ്വാസനടപടികള്‍ ചെയ്യുന്നതിനുള്ള സാഹചര്യം നിലവിലുള്ളപ്പോള്‍ ഇത്തരമൊരു മരണം നടന്നതില്‍ സമഗ്രമായ അന്വേഷണം നടത്തമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപെട്ടു.
പഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബശ്രീയുടെയും തെറ്റായ നിലപാടുകളാണ് സ്ത്രീയുടെ ദാരുണമായ മരണത്തിലേക്ക് നയിച്ചതെന്നും അതിനാല്‍ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."