HOME
DETAILS

അകക്കണ്ണില്‍ ജീവിതം നയിക്കുന്നവര്‍ക്ക് സംഗീത വിരുന്നൊരുക്കി'അമ്മ'

  
backup
September 27 2016 | 23:09 PM

%e0%b4%85%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%a8%e0%b4%af%e0%b4%bf%e0%b4%95

 

അരീക്കോട്: അമ്മ പ്രവര്‍ത്തകര്‍ ഞായറാഴ്ച ദിവസം അകകണ്ണില്‍ ജീവിതം നയിക്കുന്നവര്‍ക്കൊപ്പമായിരുന്നു. കോഴിക്കോടു ജില്ലയിലെ അത്തോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമ്മ നാടന്‍ കലാവേദി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരാണു ഞായറാഴ്ച കീഴുപറമ്പിലെ കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിലെത്തിയത്. കാഴ്ചയില്ലാത്തവരായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 30 പേരാണു കിഴുപറമ്പിലെ അഗതി മന്ദിരത്തില്‍ താമസിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് അമ്മ കലാവേദി പ്രവര്‍ത്തകര്‍ അഗതി മന്ദിരത്തെക്കുറിച്ച് അറിഞ്ഞത്. പിന്നീട് അവിടെയുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായി. ഞായറാഴ്ച ഉച്ചയോടെ അഗതി മന്ദിരത്തിലെത്തിയ കലാവേദി പ്രവര്‍ത്തകര്‍ കാഴ്ചയില്ലാത്തവര്‍ക്കു സംഗീത വിരുന്നൊരുക്കിയും അവരെ പാട്ടു പാടിപ്പിച്ചും ഒപ്പം കൂടി.
അവര്‍ക്കായി ഒരു ദിവസത്തെ ഭക്ഷണവും ഒരുക്കി കൊടുത്താണു കലാവേദി പ്രവര്‍ത്തകര്‍ തിരിച്ചു പോന്നത്. ഉപജീവനം നയിക്കാനായി കൂലിവേലയെടുക്കുന്ന അനീഷ് അത്തോളിയുടെ നേതൃത്വത്തിലാണ് അമ്മ നാടന്‍ കലാവേദി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും തെരുവുകളില്‍ അനീഷിനൊപ്പം പാടിയും പറഞ്ഞും മറ്റുള്ളവര്‍ക്കു വേണ്ടി സഹായികളാവുന്നുണ്ട്.
പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാന്‍ നാലു വര്‍ഷം മുമ്പാണ് അനീഷ് കലാവേദിക്കു രൂപം നല്‍കിയത്. പാട്ടുവണ്ടിയുമായി കാരുണ്യമനസുകളെ സമീപിച്ചു ജീവിതം നന്മയിലൂടെ ധന്യമാക്കണമെന്ന സന്ദേശമാണ് അനീഷ് നല്‍കുന്നത്. കാരുണ്യത്തിന്റെ ഉറവിടം തേടി അലയുന്നവര്‍ക്കൊപ്പം താനുണ്ടാകുമെന്നും അതിനായി അമ്മ കലാവേദിയെ ഉപയോഗപ്പെടുത്തുമെന്നും അനീഷ് പറഞ്ഞു. ശാജി നടുവണ്ണൂര്‍, വിനോദ് എളേറ്റില്‍, ജൂഡിയ, ജൂലിയ, അനീഷിന്റെ മക്കളായ അനുശ്രീ, അശ്വിനി എന്നിവരാണു കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിലെത്തി സംഗീതവിരുന്നൊരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago