ഉള്‍ക്കാടുകളിലെ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ രേഖ
എടക്കര: ഉള്‍ക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികള്‍ക്കും സര്‍ക്കാര്‍ രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ മുണ്ടേരി ഇരുട്ടുകുത്തി കോളനിയില്‍ സേവ ഫെസ്റ്റ് നടത്തി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ ഡോ.ആര് അടല്‍ അരശന് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സറഫുന്നീസ, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കൃഷ്ണന്, താലൂക്ക് സപ്ലൈ ഓഫിസര്‍ ജബ്ബാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പി.രാജീവ്, വനം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എസ്. സുഗതന്, പി.കെ മുരളീധരന്, വാര്‍ഡ് അംഗം രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, തണ്ടന്‍കല്ല്' എന്നീ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ അനുവദിക്കുന്നതിനു നടപടിയായി.
ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നതിനുള്ള ഒന്നാം ഘട്ടം ഒക്ടോബര്‍ 15 വരെ നടത്തുമെന്നു ഡിഎഫ്ഒ ആര്. അടല്‍ അരശന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."