ക്ഷേമനിധി ബോര്‍ഡ് പുന:സംഘടിപ്പിക്കണം
മലപ്പുറം: കേരള ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായ തൊഴിലാളികള്‍ക്കും ബാധകമാക്കണമെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സമയ പരിതി ഒക്ടോബര്‍ 31 വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുസ്ലിംലീഗ് ജില്ലാ ജന.സെക്രട്ടറി അഡ്വ. കെഎന്‍എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ബി.കെ സൈതു അധ്യക്ഷനായി. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം സിഎച്ച് അനുസ്മരണ പ്രഭാഷണം നടത്തി. യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.അബ്ദുല്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. എം.റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. ഹൈദരലി വണ്ടൂര്‍, കെ.ടി കുഞ്ഞാന്, കെ.കെ ഹംസ, മജീദ് വല്ലാഞ്ചിറ, അഡ്വ: എംപി ഗോപി, കെ.ടി.സി മുഹമ്മദ്, സിദ്ധീഖ് താനൂര്‍, സി.ചെറിയാപ്പു ഹാജി, കെ.കെ ഹൈദ്രോസ്, പി.കെ അലി, മുഹമ്മദ്കുട്ടി, പി.ഫൗസിയ, ഷീജ വാരിയത്ത്, വി.ബുഷ്റാബി, കെ.വി.എ ഖാദര്‍, കെ.അസൈനാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."