സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഫ്‌ളാഗ് ഓഫ്
പാലക്കാട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളും വികസന നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശനം ഇന്ന് ജില്ലയിലെത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രദര്‍ശനം ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടി സന്നിഹിതയായിരിക്കും. ഇന്ന് ഒലവക്കോട്, പുതുപ്പെരിയാരം, മൂണ്ടൂര്‍, തച്ചമ്പാറ, കല്ലടിക്കോട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും നാളെ പറളി, മങ്കര, പത്തിരിപ്പാല, ഒറ്റപ്പാലം, കൊളപ്പുള്ളി, ഷൊര്‍ണ്ണൂര്‍,പട്ടാമ്പി ഭാഗങ്ങളിലും 30-ന് കൊടുമ്പ്, അണിക്കോട് ജംഗ്ഷന്‍, ചിറ്റൂര്‍, തത്തമംഗലം, പുതുനഗരം, കൊടുവായൂര്‍, കുനിശ്ശേരി, തൃപ്പാളൂര്‍ ,ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന വാഹനമെത്തും. തുടര്‍ന്ന് എറണാകുളത്തേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."