HOME
DETAILS

സബ് കനാല്‍ നവീകരണമില്ല; കര്‍ഷകര്‍ ദുരിതത്തില്‍

  
backup
September 27 2016 | 23:09 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95

 

മങ്കര: മണ്ണിടിഞ്ഞ് തകര്‍ച്ചാഭീഷണി നേരിടുന്ന കനാല്‍ നവീകരണത്തിന് ഇനിയും നടപടി ഉണ്ടാകാത്തതിനാല്‍ മേഖലയിലെ കര്‍ഷകര്‍ ആശങ്കയില്‍. കനാല്‍ നവീകരിക്കാത്തത് മൂലം മണ്ണൂര്‍ പഞ്ചായത്തിലെ ചേറുമ്പാല, നഗരിപുറം, പാതിരിക്കോട് പാടശേഖരത്തിലെ ഇരുനൂറോളം കര്‍ഷകരാണ് ദുരിതം പേറുന്നത്.
മണ്ണൂരില്‍ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളം പോകുന്ന സബ് കനാലാണ് മണ്ണിടിഞ്ഞും മരം വീണും അടഞ്ഞ് കിടക്കുന്നത്.
30 അടിയോളം താഴ്ചയുള്ള കനാലാണിത്. ഏകദേശം 150 മീറ്റര്‍ ദൂരമാണ് മണ്ണിടിഞ്ഞ് ചാല് പോലും അടഞ്ഞ് കിടക്കുന്നത്.
കര്‍ഷകര്‍ ഒട്ടനവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. നിരന്തര ശ്രമത്തെ തുടര്‍ന്ന് മലമ്പുഴ ഇറിഗേഷന്‍ വകുപ്പ് എന്‍ജിനീയര്‍ വിഭാഗം സ്ഥലത്തെത്തി സബ് കനാല്‍ പരിശോധിച്ചിരുന്നു.
125 മീറ്ററോളം ദൂരം അടിഭാഗത്ത് കൂടി ടണലിട്ട് കനാലിന്റെ മുകള്‍ഭാഗം മണ്ണിട്ട് നികത്തണമെന്നാണ് നിര്‍ദേശം നല്‍കിയത്. ഇതിനായി 25 ലക്ഷം രൂപയുടെ പ്രോജക്റ്റും ഇറിഗേഷന്‍ വകുപ്പ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചതായാണ് വിവരം.
ഇതിനെല്ലാം കാലതാമസം നേരിടുമെന്നാണ് കര്‍ഷകരുടെ ഭയം.
പദ്ധതി നടപ്പിലാക്കാന്‍ സ്ഥലം എം.എല്‍.എ ഫണ്ട് അനുവദിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചേറുമ്പാല പാടശേഖര സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതി ഈ വര്‍ഷം നടപ്പിലായില്ലെങ്കില്‍ കനാല്‍ ജലം കിട്ടാതെ 200 ഏക്കര്‍ നെല്‍കൃഷി ഉണങ്ങി നശിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago
No Image

അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  a month ago