അവശ്യമരുന്നുകളുടെ വില കൂട്ടാനുള്ള നീക്കം സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു
പേരാമ്പ്ര: അവശ്യമരുന്നുകളുടെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഗ്രാമ മേഖലകളിലെ പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും തിരിച്ചടിയാകുന്നു. മരുന്നുകളുടെ വില പത്തു ശതമാനത്തോളം വര്‍ധിപ്പിക്കാനാണു മരുന്നു കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രമേഹം, രക്തസമ്മര്‍ദം, അല്‍ഷിമേഴ്‌സ് തുടങ്ങിയ നൂറോളം മരുന്നുകളുടെ വിലയാണു വര്‍ധിപ്പിക്കുന്നത്. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്നൊഴിവാക്കിയാണു വില വര്‍ധനയ്ക്കു കേന്ദ്രം വഴിയൊരുക്കുന്നത്. മരുന്നു കമ്പനികള്‍ വില കൂട്ടുന്നതു ദേശീയ ഔഷധവില നിയന്ത്രണ അതോറിറ്റി തടഞ്ഞിരുന്നു. ഇതിനെതിരേ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ ഔഷധ നിര്‍മാണ വകുപ്പ് അതോറിറ്റിക്കു നിര്‍ദേശം നല്‍കിയത്.
ഒന്നര വര്‍ഷത്തിനു ശേഷമാണു മരുന്നുകളുടെ വില കൂട്ടാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ അവശ്യമരുന്നുകള്‍ ഉള്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."