മത്സ്യ വിതരണം: സ്ലാബുകള്‍ നല്‍കുന്നത് പുനര്‍നിര്‍ണയിക്കണമെന്ന്
വടകര: ടൗണില്‍ ലൈസന്‍സും വര്‍ക്കിങ് പെര്‍മിറ്റുമുള്ള മുഴുവന്‍ മത്സ്യ വിതരണ തൊഴിലാളികള്‍ക്കും തൊഴില്‍ ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നു മത്സ്യ വിതരണ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ലൈസന്‍സുള്ള ചില വ്യക്തികള്‍ മാത്രം ജോലി ചെയ്യുകയും ബാക്കിയുള്ളവര്‍ക്കു ജോലി നിഷേധിക്കുകയുമാണിപ്പോള്. സ്ലാബുകള്‍ നറുക്കെടുപ്പിലൂടെ പുനര്‍നിര്‍ണയം ചെയ്യാന്‍ നഗരസഭ തയാറാകണം.
ടൗണിലെ അനധികൃത മത്സ്യ വില്പന തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് പ്രസാദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. കെ.വി ദിവാകരന്, പറമ്പത്ത് ദാമോദരന്‍, നാരങ്ങോളി അന്‍സാര്‍, മാതോംകണ്ടി അശോകന്, എന്‍.കെ ഇബ്രാഹീം, വി.പി നാരായണന്, പി.പി റസാഖ്, കെ. ഹമീദ്, കെ.പി കുഞ്ഞബ്ദുല്ല, എന്‍. അബ്ദുല്ല, കെ.സി ഇസ്മാഈല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."