വിടപറഞ്ഞത് മത-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യം
പാറക്കടവ്: കഴിഞ്ഞ ദിവസം പാറക്കടവില്‍ നിര്യാതനായ തീക്കുന്നുമ്മല്‍ കുഞ്ഞമ്മദ് കുട്ടി ഹാജി നാടിന്റെ കാരണവരും മത-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. തര്‍ക്കവിഷയങ്ങളിലും നാട്ടിലെ മുന്‍കാല ചരിത്രങ്ങളറിയാനും ആദ്യം ഓടിയെത്തുന്നത് 'കുഞ്ഞ്യേറ്റിക്ക' എന്നു വിളിക്കുന്ന ഇദ്ദേഹത്തെ തേടിയായിരുന്നു. നിലപാടുകളില്‍ കര്‍ക്കശ സ്വഭാവം പുലര്‍ത്തുകയും മതവിഷയങ്ങളില്‍ അറിവുനേടിയ വ്യക്തിയുമായിരുന്നു ഇദ്ദേഹം. പാറക്കടവ് അങ്ങാടിയിലെ പഴക്കം ചെന്ന വ്യാപാരിയുമായിരുന്നു.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ പാറക്കടവ് ജുമുഅത്ത് പള്ളിയില്‍ മുദരിസായി എത്തിക്കുന്നതിലും ദര്‍സ് രംഗത്തെ പരിപോഷിപ്പിക്കുന്നതിലും നിസ്തുലമായ സേനവനങ്ങളര്‍പ്പിച്ചു. നിലവില്‍ മഹല്ല് പ്രസിഡന്റും ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ ഉപദേശക സമിതി അംഗവുമായിരുന്നു.
മയ്യിത്ത് വന്‍ജലാവലിയുടെ സാന്നിധ്യത്തില്‍ പാറക്കടവ് ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി. തുടര്‍ന്ന് പാറക്കടവ് ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ്, പെരിക്കില്ലാട് അബ്ദുറഹ്മാന്‍, പാറേമ്മല്‍ ബിനു, സി.സി ജാതിയേരി, പാഴങ്ങാടി അബ്ദുറഹ്മാന്‍, പൂളോള്ളതില്‍ കുഞ്ഞബ്ദുല്ല, രഘുനാഫ് മുല്ലേരി സംസാരിച്ചു.
സമസ്ത മുശാവറ അംഗങ്ങളായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്‌റാഹിം മുസ്‌ലിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി, എസ്.പി.എം തങ്ങള്‍, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, പി. മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.
ഭാര്യ: കദീശ ഹജജുമ്മ. മക്കള്‍: അഡ്വ: ടി.കെ ഇസ്മാഈല്‍, യാക്കൂബ്, സൈന, റാബിയ, ആയിഷ, സൗദ, റംല. മരുമക്കള്‍: സുബൈദ കല്ലിക്കണ്ടി, ഹഫ്‌സ വടകര, പരേതനായ പിലാകൂല്‍ മൂസ ഹാജി, അമ്മദ് ചെറുപറമ്പ്, മഹ്മൂദ് ഹാജി കായപ്പനച്ചി, അബൂട്ടി പാറക്കടവത്ത്. സഹോദരന്‍: പരേതനായ ടി.കെ കുഞ്ഞബ്ദുല്ല ഹാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."