ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ നോട്ടിസ്
താമരശ്ശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ച പൂനൂരിലെ കെട്ടിടം അടച്ചുപൂട്ടാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടിസ് നല്‍കിയത്. പൂനൂര്‍ എം.പി റോഡിലെ സ്വകാര്യ കെട്ടിടത്തിനെതിരായാണ് നടപടി. ഗ്രാമപഞ്ചായത്ത് കടമുറികളായി ലൈസന്‍സ് നല്‍കിയ കെട്ടിടത്തില്‍ അനധികൃതമായാണ് തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നത്. ഇവര്‍ക്ക് ആവശ്യത്തിനുള്ള ശുചിമുറികളോ അടുക്കളയോ ഉണ്ടണ്ടായിരുന്നില്ല.
അന്‍പതില്‍പരം ആളുകള്‍ താമസിക്കുന്ന കെട്ടിടത്തിന് പുറത്തായി രണ്ട് കക്കൂസ് മാത്രമാണുള്ളത്. വൃത്തിയില്ലാത്തതിനാല്‍ ഇതിന്റെ പരിസരത്തേക്ക് അടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനു മീറ്ററുകള്‍ മാറിയുള്ള കിണറ്റില്‍ മലിനജലം കെട്ടിക്കിടക്കുന്നുമുണ്ട്. കൂടാതെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊലിക്കുന്ന സ്ഥിതിയിലാണ്. ഇതിന് മുകളില്‍ മണ്ണിട്ട് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടണ്ട് ആളുകള്‍ കാണാതിരിക്കാനായി മറച്ചിരുന്നുവെങ്കിലും കൊതുകുകള്‍ വട്ടമിട്ട് പറക്കുകയും കടുത്ത ദുര്‍ഗന്ധവും പരക്കുകയും ചെയ്തിരുന്നു. ഒരുമുറിയില്‍ തന്നെ അഞ്ചും പത്തും ആളുകളെ വരെ താമസിക്കാനായി അനുവദിക്കാറുണ്ട്.
നികുതിയിനത്തില്‍ തുക നഷ്ടപ്പെടുന്നതിന് പുറമെ ശുചിമുറിയോ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ പ്രദേശവാസികള്‍ക്കും കെട്ടിടം ഏറെ ബുദ്ധിമുട്ടാണുണ്ടണ്ടാക്കുന്നത്.
കെട്ടിട ഉടമകള്‍ ആവശ്യത്തിനു സംവിധാനമൊരുക്കാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ പൂനൂര്‍ പുഴയോരത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതായും പരാതിയുണ്ട്. പൂനൂര്‍ ടൗണിലെ ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി അശോകന്‍ പറഞ്ഞു.
ജെ.എച്ച്.ഐ എ.കെ പ്രവീണ്‍, കെ.കെ ലത, കെ. സജീവന്‍, െക.കെ സജിത്കുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."