HOME
DETAILS
MAL
ശ്രവണ-സംസാര വൈകല്യ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു
backup
September 28 2016 | 05:09 AM
.
താമരശ്ശേരി: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ആര്.ഡി.സിയുടെയും ആഭിമുഖ്യത്തില്‍ ശ്രവണ- സംസാര വൈകല്യ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ച. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആധുനിക രീതിയിലുള്ള ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്. തുടര്‍ ചികിത്സയും തെറാപ്പിയും ആവശ്യമുള്ള കുട്ടികള്‍ക്ക് സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഇവ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഇ.എന്‍.ടി വിദഗ്ധ ഡോ. പ്രിയ ക്യാംപിന് നേതൃത്വം നല്കി. മെഡിക്കല്‍ ഓഫിസര്‍ ഡോ. കേശവനുണ്ണി സംസാരിച്ചു. ലോക ബധിര ദിനാചരണത്തിന്റെ ഭാഗമായാണ് സാന്ത്വനം- 2016 എന്ന പേരില്‍ പ്രത്യേക ക്യാംപ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."