എ പ്ലസിനായി കുട്ടികളെ സമ്മര്‍ദത്തിലാക്കരുത്: ഋഷിരാജ് സിങ്
കോഴിക്കോട്: പരീക്ഷയില്‍ എ പ്ലസ് നേടാനാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കുട്ടികളെ സമ്മര്‍ദത്തിലാക്കരുതെന്ന് സംസ്ഥാന എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ്. കേരള മദ്യനിരോധന സമിതിയുടെ മന്മദന്ജി അവാര്‍ഡ് ദാനവും അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഓരോ മിനിറ്റിലും എട്ട് കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് ലഹരി പദാര്‍ഥങ്ങളുടെ നിര്‍മാണവും വിപണനവും വര്‍ധിക്കുകയാണ്. അധിക സമ്മര്‍ദമാണ് ഭൂരിഭാഗം വിദ്യാര്‍ഥികളെയും ലഹരിക്ക് അടിമപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഹോളിക്രോസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. ഒ.ജെ ചിന്നമ്മ അധ്യക്ഷയായി. മന്മദന്ജി അവാര്‍ഡ് നേടിയ ഹോളിക്രോസ് കോളജിനുള്ള പുരസ്കാരം പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ് ഋഷിരാജ് സിങ്ങില്‍ നിന്ന് ഏറ്റുവാങ്ങി.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.കെ സുരേഷ്, പ്രൊഫ. ടി.എം രവീന്ദ്രന്, ഡോ. ജേക്കബ് വടക്കാഞ്ചേരി, പുന്നശ്ശേരി ശ്രീധരന്, ഡോ. ജസ്റ്റിന് ജോസ്, ആല്ബിന്, സുബേഷ് ആബേല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."