മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി; കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മരട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരെ കരിങ്കൊടി വിശിയ അഞ്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
കബീര്‍ മുട്ടം, നോയല്‍ കുമാര്‍, കോതമംഗലം നഗരസഭ കൗണ്‍സിലര്‍ അനൂപ് ഇട്ടന്‍, എല്‍ദോസ് വടാട്ടു പാറ, നഫീസ് പാറേക്കാടന്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുണ്ടന്നൂര്‍ ലെ മെരിഡിയന്‍ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.
ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഹോട്ടലിന്റെ കവാടത്തിന് സമീപം മാറി നിന്നിരുന്ന പ്രവര്‍ത്തകര്‍ വാഹന വ്യൂഹ മെത്തിയപ്പോഴേക്കും മുഖ്യന്റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു.
പ്രതിഷേധവിവരമറിഞ്ഞ് വന്‍ പൊലിസ് സന്നാഹം തമ്പടിച്ചിരുന്നെങ്കിലും പുറമെ നിന്നുള്ള പ്രവര്‍ത്തകരായിരുന്നതിനാല്‍ പൊലിസിന് തിരിച്ചറിഞ്ഞ് മുന്‍കൂട്ടി തടയാനായില്ല.
പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയ പ്രവര്‍ത്തകരെ ആദ്യം പനങ്ങാട് സ്റ്റേഷനിലേക്കും തുടര്‍ന്ന് മരട് സ്റ്റേഷനിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."