HOME
DETAILS
MAL
ശബരിമലയിലെ സ്ത്രീ പ്രവേശനം: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രിംകോടതി
backup
April 25 2016 | 12:04 PM
ന്യൂഡല്‍ഹി: ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്ന് സുപ്രിംകോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഇത്തരത്തിലാണെങ്കില്‍ പുരുഷന്മാരുടെ വ്രതശുദ്ധി അളക്കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.
വ്രതം എടുക്കാത്ത പുരുഷന്മാര്ക്ക് പതിനെട്ടാം പടിക്ക് പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്തെത്താന്‍ അനുമതി നല്കുന്നതു പോലെ സ്ത്രീകളേയും പ്രവേശിപ്പിച്ചുകൂടേയെന്നും കോടതി ചോദിച്ചു.
എന്നാല്‍ വിവേചനം ഹിന്ദുമതത്തില്‍ മാത്രമല്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."