മയക്കുമരുന്നുമായി മൂന്നുപേര്‍ ഷാഡൊ പൊലിസിന്റെ പിടിയില്‍
കൊച്ചി: മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം പുളിക്കത്തറ വീട്ടില്‍ മെന്‍ട്രോണ്‍ വര്‍ഗീസ് (23), എടവനക്കാട് എരണ്ടത്തറ ഇ.എം. രൂപേഷ് (32), പള്ളുരുത്തി പൊന്നാത്ത് പി.എം. സനൂപ് (23) എന്നിവരെയാണ് ഡെപ്യൂട്ടി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുളള ഷാഡോ പൊലിസ് പിടികൂടിയത്.
എം.ഡി.എം.എ (മെഥലിന്‍ ഡൈ ഓക്‌സി മെറ്റാം ഫിറ്റാമിന്‍) എന്ന ഇനം മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ അറിയിച്ചു.
ജമ്മു കാശ്മീരില്‍ നിന്നും ഇവര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 17 തവണ മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സംഘത്തില്‍പെട്ട പള്ളുരുത്തി ചോയ്‌സ് റോഡില്‍ താമസിക്കുന്ന റിജാസ്, പള്ളുരുത്തി നടക്കല്‍ സ്വദേശി നിയാസ് എന്നിവര്‍ക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ എന്ന മയക്കുമരുന്നിന് ഒരു ഗ്രാമിന് പതിനായിരം രൂപ വീതം വിലമതിക്കും. കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്കും.
കാശ്മീരിലേക്കും ഫ്‌ളൈറ്റില്‍ യാത്ര ചെയ്യന്ന ഇവര്‍ക്ക് യാത്രാ ടിക്കറ്റ് കൂടാതെ അന്‍പതിനായിരം രൂപകൂടി പ്രതിഫലമായി ലഭിക്കും. വാട്ട്‌സ് ആപ്പ് മുഖാന്തിരവും ഇന്റര്‍നെറ്റ് മുഖാന്തിരവും വിദേശ രാജ്യങ്ങളിലിരുന്നു മാത്രം പിടിയിലായവരുമായി ബന്ധപ്പെടുന്ന ഒരു വന്‍ ലോബി തന്നെ ഇതിന്റെ പിന്നിലുള്ളതായി സംശയിക്കുന്നതായി സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് പറഞ്ഞു.
ജമ്മുകാശ്മീര്‍ പലതവണ സന്ദര്‍ശിച്ച ഇവര്‍ക്ക് അതിര്‍ത്തി കടന്ന് മയക്കുമരുന്ന് ലഭിച്ചതായും വിവരമുണ്ട്. വൈപ്പിന്‍ സ്വദേശിയായ രൂപേഷ് പള്ളുരുത്തി സ്വദേശി സനൂപ് എന്നിവര്‍ സ്ഥിരമായി വിമാനത്തില്‍ ജമ്മുവിലേക്കും ഡെല്‍ഹിയിലേക്കും യാത്രചെയ്യുന്നതായി ലഭിച്ച രഹ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും പലപ്പോഴായി ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ രഹസ്യാന്വേഷണ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി വിജയന്‍ അറിയിച്ചു. ഷാഡോ പൊലിസ് എസ്.ഐ വി ഗോപകുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ രഞ്ജിത്ത്, വിശാല്‍, സാനുമോന്‍, ശ്രീകാന്ത്, രാഹുല്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."