ഗര്‍ഭസ്ഥ ശിശുവിന്റെ മരണം; അടച്ചുപൂട്ടിയ ഒ.പി വിഭാഗം തുറന്നതില്‍ പ്രതിഷേധിച്ച് സത്യഗ്രഹം നടത്തി
കൊടുങ്ങല്ലൂര്‍: ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തെതുടര്‍ന്ന് അടച്ചുപൂട്ടിയ സ്വകാര്യ ആശുപത്രിയിലെ ഒ.പി വിഭാഗം വീണ്ടും തുറന്നതില്‍ പ്രതിഷേധിച്ച് മഹിളാസംഘം പ്രവര്‍ത്തകര്‍ ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സി.പി.ഐ ജില്ലാ നിര്‍വാഹക സമിതിഅംഗം മിനി ഷാജിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചത്. നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങളെതുടര്‍ന്ന് സത്യാഗ്രഹം പിന്‍വലിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മിനി ഷാജിയുടെ മകളും മലപ്പുറം പട്ടയില്‍ ജിനീഷിന്റെ ഭാര്യയുമായ അഭിരാമി(20)യുടെ ആറുമാസം പ്രായമായ ഗര്‍ഭസ്ഥശിശു ചികിത്സക്കിടെ മരിച്ചത്. മോഡേണ്‍ ആശുപത്രിയുടെ ചന്തപ്പുരയിലെ അനക്‌സില്‍ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്നായിരുന്നു പരാതി. ഇതേതുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ നടത്തിയ ചര്‍ച്ചയിലാണ് വേണ്ടത്ര സൗകര്യങ്ങളില്ലാതെ ആശുപത്രി ഒ.പി വിഭാഗം തുറന്നു പ്രവര്‍ത്തിക്കേണ്ട എന്ന നിര്‍ദേശം ഉയര്‍ന്നതും.
തുടര്‍ന്ന് ആശുപത്രി ഒ.പി വിഭാഗം അടക്കുകയുമായിരുന്നു. പിന്നീട് യാതൊരു ഒരുക്കങ്ങളും നടത്താതെ തിങ്കളാഴ്ചമുതല്‍ ഒ.പി തുറന്നുപ്രവര്‍ത്തിക്കുകയും ചികിത്സ ആരംഭിക്കുകയുമായിരുന്നു. ഇതറിഞ്ഞ് രോഗിയുടെ ബന്ധുക്കളും കേരള മഹിളാസംഘം പ്രവര്‍ത്തകരും രാവിലെ ആശുപത്രിയിലെത്തി സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാരും പൊലിസും രംഗത്തെത്തി. നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍ ഉച്ചയോടെ ആശുപത്രിയിലെത്തുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അഞ്ച് തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സത്യഗ്രഹസമരം പിന്‍വലിക്കുവാനും, തീരുമാനം നടപ്പിലാക്കുന്ന മുറക്ക് ഒ.പി വിഭാഗം തുറന്നു പ്രവര്‍ത്തിക്കുവാനും തീരുമാനമായി.
അനക്‌സിലെ പ്രസവ വിഭാഗത്തില്‍ ഒരു ഡോക്ടറുടെകൂടി സേവനം ഉറപ്പുവരുത്തും. കൂടുതല്‍ യോഗ്യതയുള്ള നഴ്‌സുമാരെയും ജീവനക്കാരെയും ഇവിടേക്ക് നിയമിക്കും. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി പ്രസവ വിഭാഗം ശക്തിപ്പെടുത്തും. ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് നഗരസഭാ ചെയര്‍മാന്‍, ആശുപത്രി അധികൃതര്‍, പൊലിസ് അധികൃതര്‍, മിനി ഷാജി എന്നിവരടങ്ങിയ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കുവാനും തീരുമാനമായി.
ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍, ആശുപത്രി ഡയറക്ടര്‍മാരായ പി.എം മുഹമ്മദ് യൂസഫ്, അബ്ദുല്‍ റഷീദ്, സി.ഐ പി.സി ബിജുകുമാര്‍, എസ്.ഐ മുകുന്ദന്‍, ഡോക്ടര്‍മാരായ പി.വി സുഗതന്‍, പി. മുരളീധരന്‍, ജോസ് ഊക്കന്‍, അഡ്വ. എ.ഡി സുദര്‍ശന്‍, മിനി ഷാജി, ബി.എ ഗോപി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം