HOME
DETAILS
MAL
ഡാന്‍സ് ബാര്‍ : മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം
backup
April 25 2016 | 12:04 PM
ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം. സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ബാറുകളിലെ ഡാന്‍സെന്നും കോടതി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡാന്‍സ്ബാറുകള്‍ തുടങ്ങുന്നത് തടഞ്ഞ നിര്‍ദ്ദേശത്തെയും സുപ്രിംകോടതി ചോദ്യം ചെയ്തു. നൃത്തമെന്നത് ഒരു ജോലിയാണ്. അത് കുറ്റമാവുകയാണെങ്കില്‍ അതിന്റെ പരിശുദ്ധിയും ഇല്ലാതെയാവും. എന്നാല്‍ സര്‍ക്കാരിന് അവ നിരോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഈ മാസം 12 നാണ് ഡാന്‍സ്ബാര്‍ റെഗുലേഷന്‍ ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസ്സാക്കിയത്. ഇതു പ്രകാരം കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."