വെങ്ങാട്ട് ദേശക്കാരും വരുംവര്‍ഷം ചുരുളന്‍ വള്ളമിറക്കും
ചെറുവത്തൂര്‍: കബഡിക്ക് പേരുകേട്ട വെങ്ങാട്ട് പ്രദേശക്കാര്‍ തുഴച്ചിലിലും ഒരു കൈ നോക്കുന്നു. സ്വന്തം ചുരുളന്‍ വള്ളത്തില്‍ വരുംവര്‍ഷം ജലോത്സവങ്ങളില്‍ തുഴയാനിറങ്ങാനാണ് ഇവരുടെ തീരുമാനം.
ജലോത്സവങ്ങളില്‍ പലതിലും വിജയിച്ച് തൊട്ടടുത്തുള്ള പ്രദേശത്തെ ക്ലബ്ബുകളെല്ലാം വിജയാരവം മുഴക്കുമ്പോള്‍ സ്വന്തമായി ഒരു ചുരുളന്‍ വള്ളം ഉണ്ടായിരുന്നെങ്കില്‍ എന്ന ചിന്തയായിരുന്നു വെങ്ങാട്ട് പ്രദേശക്കാര്‍ക്ക്.
എന്നാല്‍ വലിയ തുക ചിലവഴിച്ച് വള്ളം പണിയുക എന്നത് ഇവര്‍ക്ക് സാധ്യവുമായിരുന്നില്ല. ചുരുളന്‍ വള്ളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി നാട്ടുകാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രദേശത്തെ മുഴുവനാളുകളും പങ്കെടുക്കുകയും ചെയ്തു.
പ്രദേശത്തിന് സ്വന്തമായി ഒരു മത്സരവള്ളം എന്നത് യാഥാര്‍ഥ്യമാക്കാന്‍ ഒറ്റ മനസോടെ ഇവര്‍ ആദ്യയോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
യോഗത്തില്‍ ഒരു ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. ആവശ്യമായ തുക ജനങ്ങളില്‍ നിന്നും മറ്റും പിരിച്ചെടുക്കാനും തീരുമാനിച്ചു.
ശ്രീ വയല്‍ക്കര വെങ്ങാട്ട് എന്ന പേരിലാണ് വള്ളം ഇറക്കുക. ഇത്തവണ കാര്യങ്കോട് നടക്കുന്ന ഉത്തര മലബാര്‍ ജലോത്സവത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടെങ്കിലും വള്ളം നിര്‍മിക്കാന്‍ മൂന്ന് മാസത്തെ സമയമെടുക്കുന്നതിനാല്‍ അടുത്ത വര്‍ഷം മുതല്‍ മത്സരങ്ങളില്‍ സജീവമാകാനും തീരുമാനിച്ചു. പഞ്ചായത്തംഗം മിനിമോള്‍ അധ്യക്ഷയായി. ഇ ബാലകൃഷ്ണന്‍, എം പി പത്മനാഭന്‍, പാലത്തേര കണ്ണന്‍, എം വി രാമദാസന്‍, സുധീരന്‍ മയ്യിച്ച സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."