പ്രവാസികളുടെ കണ്ണീരൊപ്പാന്‍ ഭരണകൂടം തയാറാകണം: ചെര്‍ക്കളം
കാസര്‍കോട്: നാടിന്റെ വളര്‍ച്ചക്ക് തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ച പ്രവാസി സമൂഹത്തിന്റെ കണ്ണീരൊപ്പാന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ആവശ്യപ്പെട്ടു. നാടും കുടുംബവും വിട്ട് വര്‍ഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന പ്രവാസികളില്‍ പലരും ഇപ്പോള്‍ വളരെ പ്രയാസമനുഭവിക്കുകയാണ്. അവരുടെ ഉന്നമനത്തിന് വിവിധ ക്ഷേമ പദ്ധതികള്‍ സര്‍ക്കാറുകള്‍ നടപ്പിലാക്കണമെന്ന് ചെര്‍ക്കളം ആവശ്യപ്പെട്ടു. കേരള പ്രവാസി ലീഗ് ജില്ലാ മീറ്റ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ.പി ഉമ്മര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എം ഖാദര്‍ ഹാജി സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ ഡോ.സി.പി.ബാവ ഹാജിയെ ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു. പ്രവാസി ലീഗ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കിയ സെക്യുരിറ്റി സ്‌കീമിന്റെ ജില്ലാതല വിതരണോല്‍ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ഹനീഫ മുന്നിയൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ കാഞ്ഞിയൂര്‍, കെ.പി ഇമ്പിച്ചി മമ്മു കോഴിക്കോട്, അഷ്‌റഫ് എടനീര്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ബി.എം.എ ഖാദര്‍, കൊവ്വല്‍ അബ്ദുല്‍ റഹിമാന്‍, ഹസ്സന്‍ നെക്കര, എം.പി ഖാലിദ്, എ.എം ഇബ്രാഹിം, ടി.എം ശുഐബ്, ജാഫര്‍ എരിയാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."