കണ്ണൂര്‍ വിമാനത്താവളം; ഭൂമി അളവിനെത്തിയ അധികൃതര്‍ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു സര്‍വേ നടത്തിയ ഭൂമിയില്‍ എത്തിയ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ചിനായി ഏറ്റെടുക്കാന്‍ സര്‍വേ നടത്തിയ കല്ലേരിക്കര പാറപൊയില്‍ പ്രദേശത്തെ ഭൂമിയില്‍ അളവിനെത്തിയ കിയാല്‍ അധികൃതര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണു നാട്ടുകാര്‍ തടഞ്ഞത്.
സര്‍വേ നടത്തിയ ഭൂമിയില്‍ നാല്‍പ്പതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുണ്ട്. കുടിയൊഴിപ്പിക്കുന്ന വീടുകള്‍ ഭാഗികമായി ഏറ്റെടുക്കുന്നതിനെതിരേയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ പ്രതിഷേധത്തോടുകൂടി ആക്ഷന്‍ കമ്മിറ്റികള്‍ തമ്മിലുള്ള ചേരിപ്പോരും രൂക്ഷമായി.
കോണ്‍ഗ്രസ് നേതാവ് എം.സി കുഞ്ഞമ്മദിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നതു പത്രങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണു തെറ്റിപ്പിരിഞ്ഞ ആക്ഷന്‍ കമ്മിറ്റിക്കാര്‍ അധികൃതരെ തടഞ്ഞത്.
തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പത്രക്കാരെ അറിയിച്ചതു കിയാല്‍ അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
തുടര്‍ന്ന് അധികൃതര്‍ അളവു നടത്തി. രണ്ടു ദിവസത്തെ സര്‍വേയ്ക്ക് ശേഷം ഉദ്യോഗസ്ഥര്‍ തിരിച്ചുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."