വാഴയുടെ അന്തകനായി കമ്പിളിപ്പുഴു; കര്‍ഷകര്‍ ആശങ്കയില്‍
ഒരു വാഴയുടെ തളിരില പൂര്‍ണമായും നശിപ്പിച്ചു അടുത്ത വാഴയിലേക്കു ചേക്കേറും. ഇങ്ങനെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ ഒരു പ്രദേശത്തെ മുഴുവന്‍ വാഴകളെയും നശിപ്പിക്കുന്നു
പെരിങ്ങത്തൂര്‍: വാഴയില കാര്‍ന്നു തിന്നുന്ന കമ്പിളിപ്പുഴുക്കളുടെ ശല്ല്യം കാരണം കര്‍ഷകര്‍ ആശങ്കയില്‍. പെരിങ്ങത്തൂര്‍ മേഖലയിലെ നിരവധി വാഴത്തോട്ടങ്ങളിലാണ് കമ്പിളിപ്പുഴുക്കളുടെ ശല്ല്യമേറുന്നത്.
പൂര്‍ണമായും ജൈവകൃഷി അവലംബിച്ചാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. എന്നാല്‍ കമ്പിളിപ്പുഴുവിന്റെ ആക്രമണം കര്‍ഷകരെ ഭീതിയിലായ്ത്തിയിരിക്കുകയാണ്. വാഴത്തോട്ടങ്ങളിലും നാട്ടിന്‍ പുറങ്ങളിലെ പറമ്പുകളിലും ദ്രോഹമായിമാറിയ കമ്പിളിപ്പുഴുകള്‍ നേന്ത്ര, കദളി, മണ്ണന്‍, മൈസൂര്‍ വാഴകളെയാണ് ആക്രമിക്കുന്നത്.
കമ്പിളിപ്പുഴു കൂടുകെട്ടി താമസിച്ചാണു വാഴയിലകളെ ആക്രമിക്കുന്നത്. വാഴയുടെ തളിരില കൂട്ടമായി നശിപ്പിക്കുന്ന പുഴുക്കള്‍ വാഴയുടെ തളിരിലയില്‍ മുട്ടയിടാറാണു പതിവ്.
ഒരു വാഴയുടെ തളിരില പൂര്‍ണമായും നശിപ്പിച്ചു അടുത്ത വാഴയിലേക്കു ചേക്കേറും. ഇങ്ങനെ കുറഞ്ഞ ദിവസം കൊണ്ടു തന്നെ ഒരു പ്രദേശത്തെ മുഴുവന്‍ വാഴകളെയും നശിപ്പിക്കുന്നു.
ദേഹത്ത് തട്ടിയാല്‍ ശരീരം മുഴുവന്‍ ചൊറിഞ്ഞ് വീര്‍ത്തു വരുന്നതിനാല്‍ ഇതിനെ എങ്ങനെ നശിപ്പിക്കണമെന്നറിയാതെ കുഴയുകയാണ് കര്‍ഷകര്‍.
കമ്പിളിപ്പുഴുക്കളെ നശിപ്പിക്കാനായി വാഴയുടെ തളിരിലയില്‍ വെണ്ണീര്‍ വിതറുകയോ പുകയില, അലക്കുസോപ്പ് എന്നിവ തിളപ്പിച്ച മിശ്രിതം വാഴകള്‍ക്ക് മുകളിലേക്ക് അടിക്കുകയോ ചെയ്യണമെന്നാണ് ക്യഷി വകുപ്പ് അധിക്യതര്‍ പ്രതിവിധിയായി നിര്‍ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."