ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥിനിയുടെ ആഭരണങ്ങള്‍ കവര്‍ന്നു
പയ്യന്നൂര്‍: കോളജിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി പുളിങ്ങോം കോഴിച്ചാല്‍ സ്വദേശി ഉല്ലാസിന്റെ മകള്‍ എന്‍.കെ സൂര്യയാണ് കവര്‍ച്ചയ്ക്കിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോളജില്‍ നിന്നു ഹോസ്റ്റലിലേക്ക് ഒറ്റയ്ക്കു നടന്നുപോകവേ ബൈക്കില്‍ പിന്തുടര്ന്നെത്തിയ രണ്ടംഗ സംഘം സൂര്യയുടെ മുഖത്ത് അടിക്കുകയും നിലവിളിച്ചപ്പോള്‍ വായില്‍ തുണി തിരുകി നിലത്ത് തള്ളിയിട്ട് ദേഹത്ത് ചവിട്ടി പരുക്കേല്പിക്കുകയും ചെയ്തു. പിന്നീട് സ്വര്‍ണമാലയും കൈയിലെ മോതിരവും കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇതു കണ്ട് സഹപാഠികള്‍ ഓടി എത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. പരുക്കേറ്റ സൂര്യയെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിന്ദിയും മലയാളവും കലര്‍ന്ന ഭാഷയാണ് അക്രമികള്‍ സംസാരിച്ചതെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്കി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ ജില്ലാ പൊലിസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."