HOME
DETAILS
MAL
കനയ്യകുമാറിനും ഉമര്‍ഖാലിദിനുമെതിരെ ജെ.എന്‍.യു നടപടിയെടുത്തു
backup
April 26 2016 | 12:04 PM
ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തു. കനയ്യകുമാറിന് പതിനായിരം രൂപ പിഴയാണ് ഈടാക്കിയത്. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്നും മറ്റൊരു വിദ്യാര്‍ഥിയായ മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററില്‍ നിന്നും പുറത്താക്കി. കൂടാതെ ഉമര്‍ ഖാലിദിന് 20000 രൂപയും സൗരഭ് ശര്‍മ്മക്ക് 10000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. മറ്റൊരു വിദ്യാര്‍ഥി അശുതോഷിന് ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോളെജ് അച്ചടക്ക സമിതിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 9ന് ജെ.എന്‍.യു ക്യാമ്പസില്‍ അഫ്‌സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഇവരെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഇവരുടെ അറസ്റ്റിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."