HOME
DETAILS
MAL
തിരുവനന്തപുരത്ത് ഹര്‍ത്താലനുകൂലികള്‍ മന്ത്രി തോമസ് ഐസക്കിന്റെ വാഹനം തടഞ്ഞു
backup
September 28 2016 | 06:09 AM
തിരുവനന്തപുരം: യു.ഡി.എഫ് ഹര്‍ത്താലിനിടെ തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ അക്രമം. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സമരാനുകൂലികള്‍ തടഞ്ഞു. ബേക്കര്‍ ജങ്ഷനിലേക്ക് മന്ത്രിയുടെ വാഹനം വരുന്നത് കണ്ട സമരാനുകൂലികള്‍ വാഹനത്തിനടുത്തേക്ക പാഞ്ഞടുക്കുകയായിരുന്നു. പൊലിസ് ഇടപെട്ട് വാഹനം തിരിച്ചുവിട്ടു. തോമസ് ഐസക്കിന്റെ വാഹനം മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രസ്് സെക്രട്ടറി പ്രഭാവര്‍മയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. തമ്പാനൂരില്‍ കെ.എസ്.ആര്.ടി.സി ബസ്സുകളുടെ കാറ്റഴിച്ചുവിട്ടു. സ്വാശ്രയ വിഷയത്തില്‍ സമരം നടത്തിയവര്‍ക്കെതിരായ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."