HOME
DETAILS
MAL
ബാര്‍ കോഴ: മാണിക്കെതിരേ കൂടുതല്‍ തെളിവുകളുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍
backup
September 28 2016 | 08:09 AM
കൊച്ചി: മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരേ ബാര്‍ കോഴയില്‍ കൂടുതല്‍ തെളിവുകളുണ്ടെന്ന് വിജിലന്‍സ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാണിക്കെതിരേ അന്വേഷണമെന്നും കോടതിയില്‍ സത്യാവാങ്മൂലത്തില്‍ വിജിലന്‍സ് പറഞ്ഞു.
രണ്ടു സാക്ഷികളാണ് മാണിക്കെതിരേ കൂടുതല്‍ തെളിവുകളുമായി എത്തിയതെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരേ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സിന്റെ സത്യവാങ്മൂലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."