മകന്റെ മരണം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: മകന് അപകടത്തില്‍ മരിച്ചതറിഞ്ഞ മാതാവ് നിമിഷങ്ങള്‍ക്കകം കുഴഞ്ഞുവീണു മരിച്ചു. മല്ലപ്പള്ളി അങ്ങാടിപ്പറമ്പില്‍ രാജപ്പന്‍പിള്ളയുടെ ഭാര്യ മണിയമ്മ (65) ആണ് മകന് സുരേഷ് കുമാര്‍(47) അപകടത്തില്‍ മരിച്ച വിവരമറിഞ്ഞതിനെ തുടര്‍ന്ന് മരിച്ചത്.
വെമ്പായം കൊപ്പത്തിനു സമീപം ചൊവ്വാഴ്ച ഐസ്ക്രീം കയറ്റിപോയ പിക്കപ്പ് വാനും കാറുകളും കൂട്ടിയിടച്ചുണ്ടായ അപകടത്തിലാണ് സുരേഷ് മരിച്ചത്. അപകട വിവരം ഫോണിലൂടെ അറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 3.30ന് മണിയമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ചൊവ്വാഴ്ച്ച രാത്രി 11 നാണ് വെഞ്ഞാറമ്മൂട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ സുരേഷ് മരിച്ചത്. മല്ലപ്പള്ളി ബൈപ്പാസ് റോഡിലുള്ള ഐസ്ക്രീം ഫാക്ടറിയില്‍ നിന്ന് തിരുവനന്തപുരം പൂവച്ചലിലേക്കുള്ള യാത്രക്കിടെ എതിരെ വന്ന കാറുകള്തട്ടിയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന അനീഷും പരുക്കേറ്റ് ചികിത്സയിലാണ്.
സുരേഷിനെയും അപകടത്തില്‍പ്പെട്ട 11 പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാട്ടുകാര്‍ എത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് രാത്രി 10.45 ഓടെ മരിക്കുകയായിരുന്നു.
സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മല്ലപ്പള്ളിയില്‍ എത്തിച്ചു. സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയ്ക്കു രണ്ടിന് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. സുരേഷിന്റെ ഭാര്യ സലില. മകന് നിഥിന്. മണിയമ്മയുടെ മറ്റ് മക്കള്‍: സുജ, സജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."