HOME
DETAILS
MAL
മുന്‍ സുപ്രിം കോടതി ജഡ്ജി കട്ജു രാജ്യദ്രോഹക്കേസില്‍ കസ്റ്റഡിയില്‍
backup
September 28 2016 | 17:09 PM
പാറ്റ്‌ന: മുന്‍ സുപ്രിം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലിസ് കസ്റ്റഡിയിലെടുത്തു. ബിഹാറിനെതിരെ ഫെയ്‌സ്ബുക്കില്‍ വിവാദ പോസ്റ്റിട്ടതിനു പിന്നാലെയാണ് നടപടി.
ജെ.ഡി.യു എം.എല്‍.എ നീരജ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാറ്റ്‌ന പൊലിസ് കട്ജുവിനെ കസ്റ്റഡിയിലെടുത്തത്. 124- എ വകുപ്പു പ്രകാരമാണ് കട്ജുവിനെതിരെ കേസ്. അരവിന്ദ് കുമാര്‍ എന്ന അഭിഭാഷകനും കട്ജുവിനെതിരെ കോടതിയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.
ബിഹാറിനെക്കൂടി ഏറ്റെടുക്കുമായിരുന്നുവെങ്കില്‍ കശ്മീര്‍ പാകിസ്താന് ലഭിക്കുമായിരുന്നുവെന്നാണ് കട്ജു പോസ്റ്റ് ചെയ്തത്. എന്നാല്‍ പരാതിക്കെതിരെയും കട്ജു രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."