ശ്രുതിക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കും: ജില്ലാ കലക്ടര്‍
മലപ്പുറം: എടപ്പാളില്‍ അമ്മയുടെ മരണം മൂലം അനാഥമായ ശ്രുതിയുടെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുമെന്നു ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ അറിയിച്ചു. സ്വകാര്യആശുപത്രിയില്‍ കഴിയുന്ന ഇവര്‍ക്ക് ഒരു കെയര്‍ടേക്കറെ അനുവദിക്കും.
ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നതിന് എന്‍.എച്ചുമായി സഹകരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ശ്രുതിയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സബ് കലക്ടര്‍ ആദില അബ്ദുള്ള സ്ഥലം സന്ദര്‍ശിച്ചു വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടനെതന്നെ സര്‍ക്കാരിനു സമര്‍പ്പിക്കും. ആശുപത്രി വിട്ടുകഴിഞ്ഞാല്‍ പുനരധിവാസം സംബന്ധിച്ചു സാമൂഹ്യക്ഷേമ വകുപ്പുമായി ആലോചിച്ചു നടപടി സ്വീകരിക്കും. ആര്യോഗ്യസ്ഥിതി വീണ്ടെടുത്താല്‍ ശ്രുതിയുടെ വിദ്യാഭ്യാസത്തിനാവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം ചെയ്തുകൊടുക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ ആദില അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."