HOME
DETAILS
MAL
മകന് കാമുകിയുമായി ഒളിച്ചോടിയതിന് വൃദ്ധമാതാവിനെ വിവസ്ത്രയാക്കി മര്‍ദിച്ചു
backup
April 26 2016 | 12:04 PM
ലക്നൗ: മകന് പെണ്‍കുട്ടിയുടെ കൂടെ ഒളിച്ചോടിയതിന് വൃദ്ധമാതാവിനെ വിവസ്ത്രയാക്കി മര്‍ദിച്ചു. ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്.
ഇവരുടെ മുഖത്ത് കരിതേക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകു പൊടി വിതറിയതായും പൊലിസ് പറഞ്ഞു.
പൊലിസെത്തിയാണ് സ്ത്രീയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് മകന് ചെയ്ത കാര്യത്തിന് വൃദ്ധമാതാവിനെ ശിക്ഷിച്ചത്. യുവാവിന്റെയും യുവതിയുടേയും വീട്ടുകാര്‍ ഒരു ഗ്രാമത്തിലാണ് കഴിയുന്നത്.ഞായറാഴ്ച്ചയാണ് യുവാവ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നാല് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി സീനിയര്‍ പൊലിസ് ഓഫീസര്‍ അഖിലേഷ് ചൗരാസിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."