ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ച
വളവന്നൂര്‍: പണ്ഡിതനും സൂഫിവര്യനും വളവന്നൂര്‍ ബാഫഖി യതീംഖാന സ്ഥാപക നേതാവുമായ ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ 39-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ചു ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കലുള്ള ബാപ്പു മുസ്‌ലിയാര്‍ മഖാമില്‍ സിയാറത്തും കൂട്ടപ്രാര്‍ഥനയും നടന്നു.
വളവന്നൂര്‍ ബാഫഖി യതീംഖാന കമ്മിറ്റി അംഗങ്ങളും അനുബന്ധ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും സാദാത്തീങ്ങളും സൂഫീവര്യരുമടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇ.വി അത്വാഉല്ലാ അഹ്‌സനി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.
സയ്യിദ് വി.പി.എം.കെ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.എം ഹുസൈന്‍ ജിഫ്‌രി തങ്ങള്‍, ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, പടിയത്ത് മുഹമ്മദ് ഹാജി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എച്ച് ത്വയ്യിബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നു ബാഫഖി യതീംഖാന കാമ്പസ് മസ്ജിദില്‍ മൗലിദ് പാരായണവും അനുസ്മരണവും നടന്നു. മുഹമ്മദ് ഖുബൈബ് വാഫി ചെമ്മാട് അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."