HOME
DETAILS
MAL
ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുക
backup
September 28 2016 | 18:09 PM
പൊന്നാനി: പൊന്നാനി മുനിസിപ്പാലിറ്റിയിലെ വഴിയോരങ്ങളില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളികള്‍ക്കു ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും മുനിസിപ്പാലിറ്റി നല്‍കണമെന്ന് എ.ഐ.ടി.യു.സി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന് കണ്വെന്ഷന് മുനിസിപ്പാലിറ്റിയോടാവശ്യപ്പെട്ടു. കണ്വെന്ഷന് എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കെ.ബാബു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ലെനിന്‍ദാസ്, പി.പി ഫൈസല്‍, മുഹമ്മദ്കുട്ടി, അബൂബക്കര്‍, ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു. പുതിയ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായി എ.കെ ജബ്ബാര്‍(പ്രസിഡന്റ്), കെ.ബാബു (വര്‍ക്കിങ് പ്രസിഡന്റ്), പി.പി ഫൈസല്‍ (സെക്രട്ടറി), മുഹമ്മദ്കുട്ടി (ട്രഷറര്‍) .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."