HOME
DETAILS

. കെ.എ.ടി.എഫ് എ.ഇ.ഒ ഓഫീസ് ധര്‍ണ നടത്തി

  
backup
September 28 2016 | 18:09 PM

%e0%b4%95%e0%b5%86-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%8e-%e0%b4%87-%e0%b4%92-%e0%b4%93%e0%b4%ab%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d

 

കിഴിശ്ശേരി: : ഭാഷാ പഠന വിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുക, അശാസ്ത്രീയമായ പുനര്‍ വിന്യാസം റദ്ദാക്കുക, സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളവും സംരക്ഷണവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എ.ടി.എഫ് കിഴിശ്ശേരി എ.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.വി മനാഫ് ഉദ്ഘാടനം ചെയ്തു.
കെ. എ. ടി. എഫ് സബ്ജില്ലാ പ്രസിഡന്റ് സലാം മാസ്റ്റര്‍ അധ്യക്ഷനായി. എം.സി മുഹമ്മദ് ഹാജി, ബീരാന്‍ കുട്ടി, അബ്ദുല്‍ കരീം, ഷാഫി മാസ്റ്റര്‍, സലീം മാസ്റ്റര്‍, ജബ്ബാര്‍ മാസ്റ്റര്‍, ഹമീദ് മാസ്റ്റര്‍ ചീക്കോട് സംസാരിച്ചു.
പെരിന്തല്‍മണ്ണ: ഉപജില്ലാ കെ.എ.ടി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ എ.ഇ.ഒ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് ഉദ്ഘാടനം ചെയ്തു.
വിവിധ ആവശ്യങ്ങടങ്ങിയ നിവേദനം എ.ഇ.ഒക്ക് നല്‍കി. കെ.പി മുഹമ്മദ് അധ്യക്ഷനായി. വി.പി അബ്ദുല്‍ മജീദ്, യൂസഫ് ഫാറൂഖി, പി.പി അബ്ദുല്ല, മുസ്തഫ വളപുരം സംസാരിച്ചു. പി.കെ സിയാദ്, ടി.ടി മുഹമ്മദ് ശഫീഖ്, ശരീഫ് ആനമങ്ങാട്, സക്കീര്‍ ഹുസൈന്‍, വി. ഫിറോസ്, മുസ്തഫ കുന്നക്കാവ്, ശമീം തങ്ങള്‍ , ഫൈസല്‍ ഷാനവാസ്, ഇബ്രാഹീം നേതൃത്വം നല്‍കി.
കൊണ്ടോട്ടി: കെ.എ.ടി.എഫ് ഉപജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൊണ്ടോട്ടി ഉപജില്ലാ ഓഫീസ് ധര്‍ണ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി അശ്‌റഫ് മടാന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍.എ ഗഫൂര്‍ അധ്യക്ഷനായി. വിവിധ സര്‍വീസ് സംഘടന പ്രതിനിധികളായ കെ.പി പ്രശാന്ത്, കെ.അഷ്‌റഫ്, വി.ഉമറുല്‍ ഫാറൂഖ്, വി.അലിമാസ്റ്റര്‍, പി.പി.എ ഹമീദ്, കെ.മുഹമ്മദ് മീരാന്‍, എം.എ റഹീം, കെ.എ.ജലീല്‍ സംസാരിച്ചു.

 

 

 


ലൈബ്രറി ശാക്തീകരണം
'അക്ഷരദീപം' പദ്ധതിയുമായി എന്‍.എസ്.എസ്. യൂണിറ്റ്


കോഡൂര്‍: പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളിലും ലൈബ്രറി ശാക്തീകരണ പദ്ധതി നടപ്പാക്കുന്നു. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ ഏക വര്‍ഷ പദ്ധതിയുടെ ഭാഗമായിട്ടാണ് 'അക്ഷരദീപം' സ്‌കൂള്‍ ലൈബ്രറി ശാക്തീകരണ പദ്ധതി നടപ്പാക്കുന്നത്.
കുട്ടശ്ശേരിക്കുളമ്പ് ജി.എം.എല്‍.പി സ്‌കൂളില്‍ ഈസ്റ്റ്‌കോഡൂര്‍ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കിയ 'അക്ഷരദീപം' പദ്ധതി മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍. കുഞ്ഞീതു അധ്യക്ഷനായി.
പഞ്ചായത്തംഗം തേക്കില്‍ ജമീല, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി പ്രസാദ്, എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക തിത്തു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, ഈസ്റ്റ് കോഡൂര്‍ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ ഷാജു പെലത്തൊടി, പി.കെ ഇഹ്‌സാന്‍. സ്‌കൂള്‍ മാനേജര്‍ എന്‍.കെ കുഞ്ഞിമുഹമ്മദ്, പി.പി അബ്ദുല്‍ നാസര്‍, നസീബ തസ്‌നീം മങ്കരത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago