ആവിപ്പുഴ നശിച്ചാല്‍ പ്രദേശം മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠനം
തിരൂര്‍: കനോലികനാലിനേയും പൊന്നാനി പുഴയേയും ബന്ധിപ്പിച്ചിരുന്ന ആവിപ്പുഴ നശിച്ചാല്‍ പ്രദേശം മനുഷ്യവാസയോഗ്യമല്ലാതാകുമെന്ന് പഠന റിപ്പോര്‍ട്ട്. 40 മീറ്റര്‍ വീതിയില്‍ ഏഴു കിലോമീറ്ററോളം നീണ്ടൊഴുകിയിരുന്ന പുഴ പലയിടത്തും നീര്‍ച്ചാലായി മാറുകയും ഒഴുക്ക് നിലയ്ക്കുകയും ചെയ്ത അവസ്ഥയിലാണ്. പുഴ ഇല്ലാതാവുതോടെ വരള്‍ച്ച രൂക്ഷമാകുകയും ഉപ്പുവെള്ളം കയറി പ്രദേശം ജനവാസയോഗ്യമല്ലാതെയാവുകയും ചെയ്യുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
കനോലികനാലിനേയും പൊന്നാനിപുഴയേയും ബന്ധിപ്പിച്ചിരുന്ന ആവിപ്പുഴയില്‍ ചരക്ക് ഗതാഗതവും യാത്രയും മത്സ്യബന്ധനവും നടത്തിയിരുന്ന സമൃദ്ധമായ ഭൂതകാലം ഉണ്ടായിരുന്നുവെന്ന് പഠനറിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. സാമ്പത്തികമായ അരക്ഷിതാവസ്ഥ വെട്ടം പഞ്ചായത്തിന്റെ തീരമേഖലയെ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കാവസ്ഥയില്‍ എത്തിച്ചതായി മറ്റൊരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കി. കൃഷി, മത്സ്യബന്ധന മേഖലകളെ പരിപോഷിപ്പിച്ച് സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഈ പഠനറിപ്പോര്‍ട്ടിലെ നിര്‍ദേശം. കുടിവെള്ളക്ഷാമം, ശൗചാലയം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം എന്നിവയാണ് തീരദേശമേഖല നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നമെന്ന് മൂന്നാമത്തെ പഠനറിപ്പോര്‍ട്ടിലുണ്ട്.
പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ നാശത്തിന്റെ വക്കിലാണെ് പഞ്ചായത്തിലെ നൂറ് പൊതു-സ്വകാര്യ ജലസ്രോതസ്സുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനം മുറിയിപ്പു നല്‍കി. ജലസ്രോതസ്സുകള്‍ പരിപാലിക്കാതിരിക്കുന്നതും മലിനീകരണവും പ്രധാനപ്രശ്‌നങ്ങളാണ്. താരതമ്യേന മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുണ്ടെങ്കിലും പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ളവരാണ് വെട്ടം പഞ്ചായത്തിലെ ഭൂരിഭാഗം സ്ത്രീകളെന്ന് 'സ്ത്രീ ജീവിതം' എന്ന വിഷയത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് സാമൂഹ്യക്ഷേമ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.ടി മുഹമ്മദ് ബാവയുടെ അധ്യക്ഷതയില്‍ നടന്ന റിപ്പോര്‍ട്ട് അവതരണ യോഗത്തില്‍ മലയാള സര്‍വകലാശാല അധ്യാപകരായ കെ ശ്രീജ, കെ.എ താജുദ്ദീന്‍, കെ.എം ഷീജ, വിദ്യാര്‍ഥികളായ കെ.പി അബ്ദുല്‍ജബ്ബാര്‍, സി അബ്ദുല്‍മജീദ്, അബ്ദു സമദ് ചേരിക്ക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
ഡോ. അശോക് ഡിക്രൂസ്, വെട്ടം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജസീന, അംഗങ്ങളായ എന്‍.പി അഷ്‌റഫ്, പി ശശിധരന്‍, ടി ഉമ്മര്‍, പി.കെ സൈനുദ്ദീന്‍, പി.കെ ജബ്ബാര്‍, പി ഫാത്തിമ്മ, നുസൈബാനു, സക്കീന, എ.പി സുനന്ദ, എം. രജനി, നൂര്‍ജഹാന്‍, എം.ഇ ബീന ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."