പ്രതിഷേധം ഉയര്‍ത്തി കെ.എ.ടി.എഫ് മാര്‍ച്ച്
വേങ്ങര : ഭാഷാ അധ്യാപക മേഖലയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രതിഷേധാത്മക നിലപാടുകള്‍ക്കെതിരെ ഉപജില്ല കെ.എ.ടി.എഫ് എ.ഇ.ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പുതിയ ഉത്തരവുകളിലൂടെ അറബി, ഉറുദു, സംസ്കൃതം ഭാഷാ പഠനത്തിനു തടയിടാനുളള നീക്കമാണു വിദ്യാഭ്യാസ വകുപ്പിന്റേത് എന്നും ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്ലു ഉദ്ഘാടനം ചെയ്തു. പി. ഉസ്മാന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.പി അബ്ദുല്‍ ഹഖ്, ബ്ലോക്ക് അംഗം കെ.പി അബ്ദുല്‍ നാസര്‍, സി.പി മുഹമ്മദ് കുട്ടി, ടി. അബ്ദുല്‍ മജീദ്, സി.കെ. മുഹമ്മദലി, ടി. ജഅഫര്‍ സാദിഖ്, എ.കെ. അയ്യൂബ്, എം. മന്‍സൂര്‍, എ. ആയിഷ പ്രസംഗിച്ചു.
തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ഉപജില്ലാ കമ്മിറ്റി തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ ഉദ്ഘാടനം ചെയ്തു. ടി.പി അബ്ദുറഹിം അധ്യക്ഷനായി.
അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച് മഹ്മൂദ് ഹാജി, എം.മുഹമ്മദ്കുട്ടി, യു.കെ മുസ്തഫ, പി.കെ അബ്ദുറഹിം, പി.കെ.എം സിദ്ദീഖ്, മുനീര്‍ താനാളൂര്‍, എം. സിദ്ദീഖ്, അബ്ദുന്നാസര്‍, നസീര്‍ പാലത്തിങ്ങല്‍, ചേക്കാലി അബ്ദുറസാഖ്, ജൗഹറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."