വിജയന്‍ ഇന്ന് പടിയിറങ്ങും; കത്തുകളുടെ ചുമടില്ലാതെ
ചേലേമ്പ്ര: പഞ്ചായത്തിലെ പ്രിയങ്കരനായ പോസറ്റ്മാന്‍ വിജയന്‍ ഇന്ന് ചേലേമ്പ്ര പോസ്റ്റ് ഓഫിസില്‍ നിന്ന് പടിയിറങ്ങുകയാണ്. എന്നത്തെയും പോലെ കത്തുകളുടെ ചുമടില്ലാതെയാണ് മൂന്നര പതിറ്റാണ്ടിന്റെ സേവനത്തിന്റെ അവസാന ദിവസമായ ഇന്ന് പടിയിറങ്ങുക.
1979 ല്‍ സര്‍വീസില്‍ പ്രവേശിച്ച ഇടിമുഴിക്കല്‍ പളളിക്കുളങ്ങരയിലെ മണ്ണാറക്കല്‍ വിജയന്‍ സര്‍വീസില്‍ നിന്നിറങ്ങുന്നത് പങ്കാളിത്ത പെന്‍ഷന്‍ ലഭിക്കില്ലെന്ന സങ്കടത്തോടെയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയിട്ട് രണ്ടുവര്‍ഷമായതിനാല്‍ പിടിച്ചുവച്ച തുക തിരിച്ച് തരുക മാത്രമായിരിക്കും എന്നാണ് അധികൃതര്‍ നല്‍കിയ അറിയിപ്പ്.
ഗ്രാറ്റിവിറ്റി തുക ലഭിക്കുമെന്നല്ലാതെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന അറിയിപ്പ് നടന്ന് തേഞ്ഞ സേവനത്തോട് ചെയ്യുന്ന അപരാധമായി. ചേലേമ്പ്ര സബ് പോസ്റ്റ് ഓഫിസിലെ ഗ്രാമീണ ഡാക്ക് സേവക് മെയില്‍ ഡെലിവറി എന്ന തസ്തികയിലാണ് വിജയന്‍ ജോലി ചെയ്ത് പോന്നിരുന്നത്. കമ്പിയടി മുതല്‍ ആധുനിക തപാല്‍ സംവിധാനങ്ങളെല്ലാം അദ്ദേഹത്തിന്റെ സര്‍വീസില്‍ അനുഭവിച്ചറിഞ്ഞ വിജയന്‍ കഴിഞ്ഞ ദിവസം നാട്ടുകാരുടെ ആദരം ഏറ്റ് വാങ്ങുകയും ചെയ്തിരുന്നു.
തുടക്കത്തില്‍ 150 രൂപ ശമ്പളത്തില്‍ തുടങ്ങിയതാണ് ജോലി 37 വര്‍ഷത്തിന് ശേഷം ലഭിക്കുന്നത് പതിനൊന്നായിരം രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ തസ്തികക്ക് പ്രഖ്യാപിച്ച 18,000 രൂപ എന്നത് വിജയനും സമാന ജോലി ചെയ്യുന്ന മറ്റുളളവര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സമീപനങ്ങളില്‍ പരിഭവമേറെയുണ്ടെങ്കിലും ഗ്രാമങ്ങളിലെ കുറുവഴികളും മറ്റും താണ്ടി കഴിഞ്ഞ 37 കൊല്ലം വിജയന്‍ തന്റെ തൊഴിലിനെ ഏറെ സ്‌നേഹിച്ചിരുന്നു.
ദിവസം ഇരുപത് കിലോമീറ്ററുകളോളം കത്തുകളുടെ കെട്ടുമായി നീളന്‍ കുടയുമായി ചേലേമ്പ്രയിലൂടെ നടന്ന നാട്ടുകാരുടെ വിജയേട്ടന് ഇനി അതൊക്കെ ഓര്‍മകളില്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."