സിന്ധുനദി: തീരുമാനംനയതന്ത്ര അപജയം തന്നെ
അക്രമവും ഭീകരതയും വര്‍ജിച്ച് ദാരിദ്രവും തൊഴിലില്ലായ്മയും നിര്‍മാര്‍ജനം ചെയ്യാനാണ് ഇന്ത്യയും പാകിസ്ഥാനും കൈകോര്‍ത്ത് പരിശ്രമക്കേണ്ടെതെന്ന് പ്രഖ്യാപിച്ച് ദിവസം രണ്ടു കഴിയുമ്പോഴേക്കും നയം മറന്ന് തീരുമാനമെടുത്തിരിക്കുകയാണ് നമ്മുടെ പ്രധാന മന്ത്രി.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും പട്ടിണിപ്പരിവട്ടം ഉന്മൂലനം ചെയ്യാന്‍ ഒന്നിച്ചു പോരാടണമെന്ന് പ്രസംഗിക്കാന്‍ ദേശീയ കൗണ്‍സിലില്‍ ആവേശം കാണിച്ച നരേന്ദ്ര മോദി ഭീകരതയുടെ പേര് പറഞ്ഞ് പാക്കിസ്ഥാനിലെ കര്‍ഷകരെയും പാവങ്ങളെയും ദുര്‍ഗതിയിലാക്കുന്ന നയം സ്വീകരിച്ചത് ശ്ലാഘനീയമല്ല. സിന്ധുനദി പാക്കിസ്ഥാനിലേക്ക് ഒഴുകുന്നത് തടഞ്ഞ്‌നിര്‍ത്താന്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ് ഭീകരതയെ തുരുത്താന്‍ പ്രധാനമന്ത്രി കണ്ടുപിടിച്ചിരിക്കുന്ന പുതിയ കരുനീക്കം.
രക്തവും വെള്ളവും ഒന്നിച്ചൊഴികാന്‍ സാധ്യമല്ലെന്നും പാക്കിസ്താന്‍ രക്തം ഒഴുക്കുന്നുവെങ്കില്‍ ഇന്ത്യ വെള്ളം ഒഴുക്കുന്നത് തടയുമെന്നാണ് പ്രധാന മന്ത്രിയുടെ പുതിയ പ്രഖ്യാപനം. എന്നാല്‍ പലനിലക്കും ഈ തീരുമാനം ഭരണക്കൂടത്തിന്റെ വിദേശനയതന്ത്ര അപജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാക്കിസ്താന്റെ ഭീകരതയെ സമാധാനപരമായ രീതികളില്‍ എതിര്‍ക്കുക എന്ന നയം ശ്ലാഘനീയം തന്നെ. പക്ഷേ,അതിന്റെ ആദ്യപടിയായി പൊതുജന വിരുദ്ധവും രാജ്യത്തിന് ദുഷ്‌പേര് സൃഷ്ടിക്കുന്നതുമായ ഒരു നയവുമായി മുന്നോട്ട് പോകുന്നത് തീര്‍ത്തും അപലപനീയവും അപകടകരവുമാണ്.
മുഹമ്മദ് ചേലക്കാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."